സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചു പഠിക്കാന്‍ വ്യവസായബന്ധ സമിതി (ഐആര്‍സി) രൂപീകരിച്ചു
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചു പഠിക്കാന്‍ വ്യവസായബന്ധ സമിതി (ഐആര്‍സി) രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കി.ആശുപത്രി ഉടമകളുടെ 10 പ്രതിനിധികളും തൊഴിലാളി യൂണിയനുകളുടെ 10 പ്രതിനിധികളും ഉള്‍ക്കൊള്ളുന്നതാണു സമിതി. ചെയര്‍മാന്‍ തൊഴില്‍ വകുപ്പു കമ്മിഷണറാണ്. രണ്ടുവര്‍ഷമാണു സമിതി കാലാവധി. നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകളെക്കുറിച്ചു പഠിച്ച ഡോ. എസ്. ബലരാമന്‍ കമ്മിറ്റി നഴ്സുമാര്‍ക്കു വളരെ ഉയര്‍ന്ന വേതനം നല്‍കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. ഇതു സമ്മതിക്കില്ലെന്ന് അന്നുതന്നെ ആശുപത്രി ഉടമകളുടെ സംഘടനകള്‍ പറഞ്ഞു. തുടര്‍ന്നാണ് ഐആര്‍സി രൂപീകരിച്ചത്.