മീനച്ചിലാറിന്റെ പഴയ പേരാണ് ഗൗണാര്‍. നമ്മുടെ വാഗമണ്‍ മലനിരകളില്‍ നിന്നുത്ഭവിച്ച് വേമ്പനാട്ടു കായലില്‍ പതിക്കുന്ന മീനച്ചിലാറിന് കവണാര്‍ എന്നും പേരുണ്ട്, തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്നും കാവേരിപുറം പട്ടണത്തില്‍ നിന്നുമൊക്കെ കര്‍ഷകരും കച്ചവടക്കാരുമൊക്കെയായ വെള്ളാളര്‍ കേരളത്തിലെ മലയോര മേഖലകളിലേക്കു കുടിയേറി. ഇവര്‍ മധുര മീനാക്ഷി ഭക്തരായിരുന്നതിനാല്‍, കുടിയേറിയ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മീനാക്ഷി കോവിലുകള്‍ പണിയിച്ചതോടെ ഈ പ്രദേശത്തിനു മീനച്ചില്‍ എന്നു പേരുവീഴുകയായിരുന്നു. ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്ന ഗൗണാര്‍ മീനച്ചിലാറും ആയിത്തീര്‍ന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇന്നും കോട്ടയം നാഗമ്പടത്തിനു ശേഷമുള്ള മീനച്ചിലാറിന്റെ ഭാഗത്തെ ഗൗണാര്‍ എന്നാണ് വിളിക്കപ്പെടുന്നത്, 1750 ജനുവരി 3- നു മാർത്താണ്ഡവർമ്മ മഹാരാജാവ് ആദ്യ തൃപ്പടി ദാനം നടത്തി ശ്രീപദ്മനാഭ ദാസനകുമ്പോൾ, തിരുവിതാംകൂറിന്റെ അതിർത്തി കവണാർ ആയിരുന്നന്നു. മീനച്ചിൽ ആർ എന്ന പേർ അതിനുശേഷമാണുണ്ടായത്.
തീക്കോയിയില്‍ നിന്നും ജിതിന്‍ എബ്രഹാം എടുത്ത മീനച്ചിലാറിന്റെ ചിത്രമാണിത്...
തീക്കോയിയില്‍ നിന്നും ജിതിന്‍ എബ്രഹാം എടുത്ത മീനച്ചിലാറിന്റെ ചിത്രമാണിത്...