Hot Posts

6/recent/ticker-posts

രാജ്യത്ത് 38 മരണം,​ രോഗബാധിതർ 1300 കടന്നു


ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1300 ആയി. തമിഴ്‌നാട്ടില്‍ ഇന്ന് ഏഴ് പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 74 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാന്‍, ഹരിയാന, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനില്‍ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 83 ആയി ഉയര്‍ന്നു. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഇതുവരെ സംസ്ഥാനത്ത് 213 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 230 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.
രാജ്യത്ത് കൊറോണ ബാധിച്ച് 11 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഇതില്‍ ആറു പേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്തൊനീഷ്യയില്‍ നിന്നു വന്ന 11 പേര്‍ക്ക് ഹൈദരാബാദില്‍ കൊറോണ സ്ഥിരീകരിച്ചു. ആന്‍ഡമാനില്‍ നിന്നു വന്ന ആറു പേരും മടങ്ങിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത ആറു തെലങ്കാന സ്വദേശികള്‍ രോഗം ബാധിച്ച് മന്‍പ് മരിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ.എം.സലിം മരിച്ചു. പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. കൊറോണ സ്ഥിരീകരിച്ചിട്ടില്ല. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടനേകം പേരില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റുള്ളവരുടെ വിവരങ്ങളും റൂട്ട് മാപ്പും ശേഖരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. അതേസമയം സമൂഹ വ്യാപന ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു