കൊച്ചി∙ കർണാടകത്തെ കേരളവുമായി ബന്ധിപ്പിക്കുന്ന അതിർത്തി റോഡ് തുറന്നു നൽകാനാവില്ലെന്ന നിലപാട് കേരള ഹൈക്കോടതിയിൽ വ്യക്തമാക്കി കർണാടക സർക്കാർ, കാസർകോട് ജില്ലയിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിൽ അത് കർണാടകയിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണ് ഇതെന്നും വാദിച്ചു. അവിടത്തെ ആശുപത്രികൾ കോവിഡ് 19 രോഗ ചികിത്സകൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കർണാടക വ്യക്തമാക്കി. അതിർത്തി അടച്ച കർണാടകയുടെ നടപടിയെ തുടർന്ന് കാസർകോട് ജില്ലയിലെ രോഗികൾ അതിർത്തിക്ക് അപ്പുറത്തുള്ള ആശുപത്രിയിൽ എത്താനാകാതെ വലയുന്നത് ശ്രദ്ധയിൽപെട്ട ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കർണാടകയോട് വിശദീകരണം തേടിയത്. കണ്ണൂർ, വയനാട് ജില്ലകളിലായി കേരളത്തിലേക്കുള്ള രണ്ടു റോഡുകൾ കർണാടക തുറന്നിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ കണ്ണൂർ കൂട്ടുപുഴ വഴിയുള്ള റോഡ് തുറക്കാൻ കലക്ടർ അപേക്ഷ നൽകിയാൽ പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ കാസർകോട് മംഗലാപുരം അതിർത്തിയിലെ റോഡുകൾ തുറക്കാനാകില്ലെന്നും കർണാടക വ്യക്തമാക്കി.
അതേസമയം കേരളത്തിൽ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാൻ സാധിക്കുന്ന മംഗലാപുരത്തെ രണ്ടു ആശുപത്രികൾ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കർണാടകയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. മംഗലാപുരത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ചികിത്സയ്ക്കായി കർണാടകത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം നാളെ അറിയിക്കാമെന്ന് ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഈവിഷയംനാളെ ഉച്ചയ്ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കും.