Hot Posts

6/recent/ticker-posts

മുൻ വിവാഹങ്ങൾ മറച്ചു വച്ച് മൂന്നാം വിവാഹത്തിന് തയാറായ യുവാവിനെ ആദ്യ ഭാര്യമാർ പിടികൂടി പൊലീസിനു കൈമാറി


മുൻ വിവാഹങ്ങൾ മറച്ചു വച്ച് മൂന്നാം വിവാഹത്തിന് തയാറായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമാർ  പിടികൂടി പൊലീസിനു കൈമാറി.  അറയ്ക്കൽ ലോലിതാ ഭവനിൽ അനിൽകുമാറിനെയാണ്  കാഞ്ഞാവെളിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.

തന്റെ രണ്ടാം ഭാര്യയിൽ നിന്നും 60,000 രൂപയും സ്വർണവും മോഷ്ടിച്ച് ഇവരുടെ കാറിലാണ് ഇയാൾ കാഞ്ഞാവെളിയിൽ എത്തിയത്. കോട്ടയം സ്വദേശിയായ ഇയാൾ സിആർപിഎഫ് പള്ളിപ്പുറം ക്യാംപിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത് .  വാളകം സ്വദേശിനിയെ
2005ൽ വിവാഹം കഴിച്ച അനിൽകുമാർ  തിരുവനന്തപുരം സ്വദേശിനിയെ 2014ൽ വിവാഹം കഴിച്ചു.
 രണ്ടാം വിവാഹം ആദ്യ വിവാഹം മറച്ചു വച്ചായിരുന്നു.  കാഞ്ഞാവെളിയിൽ നാലു മാസം മുൻപ് മുതൽ വാടകയ്ക്കു താമസിച്ചു വന്ന യുവതിയെ പരിചയപ്പെട്ടു. തുടർന്നു വിവാഹം ഉറപ്പിച്ചു. വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത് ഇന്നലെ രാവിലെയാണ് . ഇതിനു വേണ്ടി കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി. രഹസ്യമായി സംഭവം അറിഞ്ഞ രണ്ടാം ഭാര്യ ആദ്യ ഭാര്യയെ വിവരം അറിയിക്കുകയും ഇരുവരും ചേർന്ന് കൊട്ടാരക്കര എസ്പി ഓഫിസിൽ പരാതി നൽകുകയും ചെയ്തു. എസ്പിയുടെ നിർദേശ പ്രകാരം പിങ്ക് പൊലീസും അഞ്ചാലുംമൂട് പൊലീസും ചേർന്ന് കാഞ്ഞാവെളിയിലെ വീട്ടിൽ എത്തി തുടർന്ന് ഭാര്യമാർ ചേർന്നു അനിൽകുമാറിനെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.  
Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു