ഡല്‍ഹി നിസാമുദ്ദീനില്‍ മാര്‍ച്ച് പകുതിയോടെ നടന്ന 10 ദിവസത്തെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആളുകളുടെ കൃത്യമായ വിവരങ്ങള്‍ ആന്ധ്രാപ്രദേശ് പൊലീസ് പുറത്തുവിട്ടു. 10 ദിവസങ്ങളിലായി പ്രദേശത്തു കൂടി കടന്നുപോയവരുടെ മൊബൈല്‍ ടവറിന്റെ വിവരങ്ങള്‍ ശേഖരിച്ചാണ് ആളുകളെ കണ്ടെത്തിയത്. വിശദമായ മൊബൈല്‍ ടവര്‍ വിശകലനം അനുസരിച്ച്, രാജ്യത്തുടനീളമുള്ള 13,702 പേര്‍ പരിപാടിയില്‍ പങ്കെടുത്തു, അവരെല്ലാം ഇപ്പോള്‍ കൊവിഡ് 19 രോഗസാധ്യതയുള്ളവരുടെ പട്ടികയിലാണ്.
നിലവില്‍ ഇവരെ കണ്ടെത്തിയത് കൂടാതെ ഇവരുമായി അടുത്തിടപഴകിയവരെ കണ്ടെത്തി സമ്പര്‍ക്ക പട്ടിക തയ്യാറാക്കണം. കൂടാതെ ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. 13,702 ആളുകളില്‍ 7,930 പേരെ റിസ്‌ക് ലിസ്റ്റിലാണ് ഉള്‍പെടുത്തിട്ടുള്ളത്. 5,772 പേര്‍ മിതമായ അപകടസാധ്യതയുള്ളവരാണ്. കൂടുതലും ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഗുണ്ടൂര്‍ സ്വദേശിക്കാണ് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി മീറ്റില്‍ പങ്കെടുത്ത പ്രകാശം ജില്ലയിലെ ചിരളയില്‍ നിന്നുള്ള മറ്റൊരാളെയും തിരിച്ചറിഞ്ഞു. ഇയാള്‍ക് കൊവിഡ് പോസിറ്റീവ് ആണെന്നാണ് പരിശോധനയില്‍ വ്യക്തമായത്.