ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യം അതികഠിനമാണ്. ആഗോളതലത്തിൽ കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ സഹായങ്ങൾക്കായി കൈനീട്ടുകയാണ് മ്യാന്മാറിൽ നിന്നും വംശഹത്യ ഭയന്നും ബംഗ്ലാദേശിൽ എത്തിയ റോഹിൻഗ്യൻ ജനത.
മ്യാന്മര്‍ ഭരണകൂടം അഴിച്ചുവിട്ട ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് റോഹിങ്ക്യന്‍ ജനത കൂട്ടമായി ബംഗ്ലാദേശിൽ അഭയം തേടിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പാണ് കോക്സ് ബസാർ. കോവിഡ് 19 എന്ന മഹാമാരി അനുദിനം ഭയമാണ് ഇവിടുത്തെ ജനങ്ങൾക്ക് നൽകുന്നത്.
യുഎൻഎച്ച്‌സിആർ അനുസരിച്ച് 2020 മാർച്ച് 15 ലെ കണക്കനുസരിച്ച് ബംഗ്ലാദേശിൽ മ്യാൻമറിൽ നിന്ന് 859,161 റോഹിംഗ്യൻ അഭയാർഥികൾ എത്തിച്ചേർന്നിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളുമാണ്. ഇവിടെ കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകാനുള്ള മെഡിക്കൽ ശേഷി വളരെ പരിമിതമാണെന്ന് ബംഗ്ലാദേശ് കോക്സ് ബസാർ ഫോർ പ്ലാൻ ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.
റോഹിൻഗ്യൻ കുട്ടികളുടെ സ്കൂളുകൾ അനിശ്ചിതമായി അടച്ചു. ക്യാമ്പിനുള്ളിൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും അടിയന്തര നടപടികൾ സ്വീകരികച്ചിലെങ്കിൽ ഭരണകൂടത്തിന് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാകയും ഉണ്ടാകുക.
റോഹിംഗ്യൻ ക്യാമ്പുകളിലെ ആളുൾ കോവിഡ് വ്യാപനം ഉണ്ടായാൽ എന്തുചെയ്യുമെന്ന ഭയത്തിലാണ് ജീവിക്കുന്നത്. ആ ഭയം വളരെ യഥാർത്ഥമാണ്. അവർ ഇതിനകം തന്നെ അഭയാർഥികളായി മാറിയ യുദ്ധത്തിലൂടെ കടന്നുപോയവരാണ് , ഇതുപോലുള്ള മറ്റൊരു വെല്ലുവിളിയെ നേരിടാൻ അവർക്ക് കഴിയിലെന്നത് ഉറപ്പാണ്.
നിലവിൽ കോക്സ് ബസാറിൽ ഒരു ടെസ്റ്റിംഗ് സൗകര്യം, ഒരു ഇൻസുലേഷൻ സംവിധാനം ഉൾപ്പടെ വെറും 10 തീവ്രപരിചരണ കിടക്കകളുള്ള ഒരു പ്രാദേശിക ആശുപത്രിയുണ്ട്. ഈ ശേഷി വർദ്ധിപ്പിക്കുന്നതിന് ബംഗ്ലാദേശ് സർക്കാരും മാനുഷിക ഏജൻസികളും പ്രവർത്തിക്കുന്നുണ്ട്.
സാമുഹിക അകലം പാലിക്കുക എന്ന ലോക ആരോഗ്യ സംഘടനയുടെ നിർദേശം ഒരിക്കലും ഇവിടെ നടപ്പാക്കാൻ കഴിയല്ല. കാരണം ലോകത്തിലെ ഏറ്റവും വലുതും ജനസാന്ദ്രത ഉള്ളതുമായ ഇ അഭയാർത്ഥി ക്യാമ്പിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 40, 000a ആളുകളാണ് താമസിക്കുന്നത്. അതിനാൽ കോവിഡ് 19 കേസുകളുടെ നില പൂജ്യത്തിൽ നിലനിർത്താനാണ് ബംഗ്ളദേശ് ഭരണകുടം ശ്രമിക്കേണ്ടത്.
കോവിഡ് 19ന്റെ ആഘാതങ്ങളിൽ നിന്നും ബംഗ്ളദേശ് ഉൾപ്പടെയുള്ള 50 രാജ്യങ്ങളിലെ കുട്ടികളേയും സ്ത്രീകളെയും സംരക്ഷിക്കാൻ പ്ലാൻ ഇന്റർനാഷണൽ ഇതിനോടകം നടപടികൾ സ്വീകരിക്കുന്നുണ്ട്. നിലവിൽ ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ പ്രവർത്തകൾ ക്യാമ്പിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. വ്യക്തമായ സുരക്ഷ മാർഗങ്ങൾ സ്വീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
എന്നിരുന്നാലും പെൺകുട്ടികളും നവജാത ശിശുക്കളും ഉൾപ്പടെയുള്ള സമൂഹത്തിൽ വൈറസ് വ്യാപനം ഉണ്ടായാൽ നിയത്രണം സധ്യമാകില്ലെന്നത് ഉറപ്പാണ്.നിലവിലെ സാഹചര്യം ക്യാമ്പിലെ കുട്ടികളുടെ വിദ്യാഭ്യത്തെ ബാധിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ലഭ്യമല്ലാത്തതിനാൽ കുട്ടികൾക് പഠിക്കാനുള്ള പുതിയ വഴികൾ അധികൃതർ കണ്ടെത്തേണ്ടതുണ്ട്.
ക്യാമ്പുകൾക്ക് ഇൻറർനെറ്റ് കവറേജ് ഇല്ലാത്തതിനാൽ കോവിഡ് ഭയത്തെ ചെറുക്കുന്നതിനും വൈദ്യോപദേശം നൽകുന്നതിനുമുള്ള വിവരങ്ങൾ പങ്കിടുന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഇതിനോടകം തന്നെ ബംഗ്ലാദേശിലെ 26 സഹായ-മാനുഷിക സംഘടനകളുടെ ഒരു കൂട്ടായ്മ - പ്ലാൻ ഇന്റർനാഷണൽ ഉൾപ്പെടെ - ബംഗ്ലാദേശ്, മ്യാൻമർ സർക്കാരുകളോട് ക്യാമ്പിന് വിശ്വസനീയമായ ഇന്റർനെറ്റ് കവറേജ് നൽകണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്ത് നൽകിയിട്ടുണ്ട്.
COVID-19 നെക്കുറിച്ച് അഭയാർഥികൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി അവരിൽ എത്തുകയാണെകിൽ അവർക്ക് സ്വയം സുരക്ഷ ഒരുക്കാൻ ഒരു പരിധി വരെ കഴിയുമെന്നത് ഉറപ്പാണ്. വ്യത്തിഹീനമായ അന്തരീഷത്തിൽ ജിവിക്കുന്ന അവർക്ക് ഈ വിഷയത്തിൽ വ്യക്തമായ ബോധവൽകരണം ആവശ്യമാണ്. ഐക്യരാഷ്ട്ര സഭയും ആഗോള മനുഷ്യാവകാശ സംഘടനകളും ശക്തമായ നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതാണ്.