കാൻബെറ : കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനം ഉൾപ്പടെ കൊറോണ വൈറസ് പകർച്ചവ്യാധിയോടുള്ള ആഗോള പ്രതികരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അവസാനം ചൈനീസ് നഗരമായ വുഹാനിൽ COVID-19 ഉയർന്നുവന്നതിന് ശേഷമുള്ള ചൈനയുടെ ആദ്യകാല പ്രതികരണം അന്വേഷിക്കുന്ന ഒരു അവലോകനമാണ് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നത് എന്ന് വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.
അമേരിക്കയുമായി ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ ഭരണകൂടം സംസാരിച്ചിട്ടുണ്ട്. ചൈന കോറോണയുടെ ആരംഭ ഘട്ടത്തിൽ അതിന്റെ ഗൗരവം മറച്ചുവെക്കുന്നുവെന്നും ലോക ആരോഗ്യ സംഘടനാ കൊറോണയുടെ പ്രതിരോധ നടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നും അമേരിക്ക കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു .