സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും രാവിലെ 9 മണിക്ക് മന്ത്രി കെ കെ ശൈലജ യാത്ര ഫഌഗ് ഓഫ് ചെയ്തു. 13 വിദഗ്ധ ഡോക്ടര്‍മാരും 10 നേഴ്‌സുമാരും 3 മറ്റു സ്റ്റാഫുകളും അടങ്ങുന്ന സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പുതിയ ബ്ലോക്ക് ആധുനിക കോവിഡ് ചികിത്സ വിഭാഗമാക്കി മാറ്റും.