കേരളത്തിലെ ഒരു ഉദ്യോഗസ്ഥര്‍ക്കും 30000 രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുക്കരുതെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. കൊറോണ ഭീതി നിലനില്‍ക്കുന്ന കാലം വരെയെങ്കിലും 30000 രൂപയില്‍ കൂടുതല്‍ ഒരു രൂപ പോലും ശമ്പളം കൊടുക്കരുതെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ പറഞ്ഞു. അതുപോലെ പെന്‍ഷനും 25000 രൂപയില്‍ കൂടുതല്‍ കൊടുക്കരുതെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ പറഞ്ഞു. തന്റെ ഈ മാസത്തെ ശമ്പളം അത് എത്രയാണെങ്കിലും സര്‍ക്കാരിലേക്ക് നല്‍കുകയാണെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.