Hot Posts

6/recent/ticker-posts

കേരളത്തിലെ 6 ജില്ലകള്‍ കോവിഡ്-19 ഹോട്ട്സ്പോട്ടുകളാണ് ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം ∙ കേരളത്തിലെ 6 ജില്ലകള്‍ കോവിഡ്-19 ഹോട്ട്സ്പോട്ടുകളാണ്. കാസര്‍കോ‍ട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളാണ് പട്ടികയിലുള്ളത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കും. പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, തോട്ടം മേഖല തുടങ്ങിയവര്‍ക്ക് മുന്‍ഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തൊക്കെ മുന്‍കരുതലുകളും പ്രായോഗിക നടപടികളുമാണ് ഹോട്സ്പോട്ടുകളിൽ സ്വീകരിക്കേണ്ടതെന്നു വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കേരളത്തിന് പ്രത്യേകമായി എന്തെങ്കിലും ഇളവുകളാവശ്യമാണോ എന്നതും പരിഗണനയ്ക്കു വരും. ഹോട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ വരുന്ന തിങ്കളാഴ്ച മുതല്‍ ഏതാനും പ്രധാന മേഖലകളിലാണ് ഇളവുകൾ വരുന്നത്.
മാസ്കിന്റെ ഉപയോഗം, പൊതുയിടങ്ങളിലെ അണുനശീകരണം, കൈകളുടെ സാനിറ്റൈസേഷന്‍ എന്നിവ എല്ലാ പൊതുയിടങ്ങളിലും തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കും. കേന്ദ്ര നിര്‍ദ്ദേശം പാലിക്കുമെന്നു പറയുമ്പോഴും കൂടുതല്‍ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
സ്ഥാപന ഉടമകൾ ഇനി ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും!
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽ ഡി എഫ്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
171 ഇടവകകളെ ഏകോപിപ്പിച്ച്‌ പാലായിൽ മഹാസമ്മേളനം നടന്നു; മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു എന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്