കാസര്‍കോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള കാസര്‍കോട് നിന്നും ശുഭവാര്‍ത്തകളെത്തുന്നു. ജില്ലയില്‍ കോവിഡ്-19 ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേരും ഇന്ന് ഡിസ്ചാര്‍ജ്ജ് ആകും. ഇനി 105 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണവും കാസര്‍കോട് ജില്ലയില്‍ കുറഞ്ഞുവരികയാണ്. ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നതും ജില്ലയ്ക്ക് ശുഭപ്രതീക്ഷ നല്‍കുന്നു .ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള കാസര്‍കോട് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.