ചെന്നൈ: തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും 70 ലേറെ കുട്ടികൾക്ക് കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തി. ഇവർക്കെല്ലാം തന്നെ വൈറസ് പടർന്നത് നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയിൽ മൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 40 കുട്ടികൾക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ വിഭാഗം പറയുന്നു. തബ്ലീഗി ജമാഅത്ത് സഭകളിൽ പങ്കെടുത്ത കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് കുട്ടികൾക്ക് രോഗം ബാധിച്ചത്. തെലങ്കാനയിലെ 25 കുട്ടികൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. അണുബാധയുടെ ഉറവിടം മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നാണെന്നു ആരോഗ്യവിഭാഗം ഉറപ്പിച്ചു പറയുന്നു. തമിഴ്‌നാട്ടിൽ 33 കുട്ടികൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
കൊറോണ വൈറസ് കേസുകളിൽ 70 ശതമാനവും ബംഗ്ലാവേലി മസ്ജിദ് സഭകളിൽനിന്നാണെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു (മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ) മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രാപ്രദേശിലും 80 ശതമാനം കേസുകളും തബ്ലീഗി ജമാഅത്ത് സംഭവങ്ങളുണ്ടെങ്കിലും സംസ്ഥാന സർക്കാർ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. ആന്ധ്രയിൽ 525 കോവിഡ് -19 പോസിറ്റീവ് കേസുകളും തെലങ്കാനയിൽ 647 കേസുകളും ഉണ്ട്.
തമിഴ്‌നാട്ടിൽ 1,242 കൊവിഡ് വൈറസ് കേസുകളിൽ 1,117 എണ്ണം നിസാമുദ്ദിൻ മതസമ്മേളനത്തിൽ നിന്ന് എത്തിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 14 പേർ വീതം അസുഖം ബാധിച്ചു മരിച്ചിട്ടുണ്ട്. കുട്ടികളിൽ രോഗ ലക്ഷണങ്ങൾ വളരെ കുറവാണ് എന്നതാണ് വൈറസ് ബാധയുടെ പ്രശ്നം, അതുമൂലം വൈറസ് മറ്റുള്ളവരിലേക്ക് പകരാനും കാരണമാകുന്നു.