ബ്യൂട്ടിപാർലറിൽ ഒന്നും പോകാതെ തന്നെ തിളക്കമുള്ള ചർമം സ്വന്തമാക്കാൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ഫേഷ്യൽ ഇതാ....
Step-1 ക്ലെൻസിങ്
3 ടീസ്പൂൺ പച്ച പാലിൽ ഒരു നുള്ള് ഉപ്പ് കസ്തൂരി മഞ്ഞൾപൊടി എന്നിവ ചേർക്കുക. നന്നായി മിക്സ് ചെയ്തു പഞ്ഞിയോ സോഫ്റ്റ് ആയ തുണിയോ ഇതിൽ മുക്കി മുഖം ക്ലീൻ ചെയ്യുക.
Step-2 സ്‌ക്രബിങ്
ഒരു ചെറിയ പാത്രത്തിൽ ചെറിയ സ്പൂൺ കസ്തൂരി മഞ്ഞൾ പൊടി എടുക്കുക. അതിലേക്ക് അല്പം പഞ്ചസാര, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് മുഖത്തു സ്ക്രബ്ബ് 3 മിനിറ്റോളം സ്ക്രബ്ബ് ചെയ്യുക. അതിന് ശേഷം കഴുകാതെ സോഫ്റ്റ് ആയ തുണി ഉപയോഗിച്ച് തുടച്ചു കളയാം.
Step-3 ഫേസ്‌പാക്ക്
ഒരു സ്പൂൺ കടലമാവിൽ അത്രയും തന്നെ അളവിൽ കസ്തൂരി മഞ്ഞൾ പൊടി ചേർക്കുക. ഇതിൽ പാലോ വെള്ളമോ റോസ് വാട്ടറോ ചേർത്ത് മിക്സ് തയ്യാറാക്കി മുഖത്തും ആവശ്യം എങ്കിൽ കഴുത്തിലും ഇടുക. ഉണങ്ങി കഴിഞ്ഞു വെള്ളം നനച്ചു പതുക്കെ ഫേസ്‌പാക്ക് നീക്കം ചെയ്യാം. അതിന് ശേഷം ഇഷ്ടമുള്ള മോയിസ്റ്റുറെയ്സർ അപ്ലൈ ചെയ്യുക.
2, 3 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ കരുവാളിപ്പ് മാറും. 15-20 ദിവസം ഒന്നിടവിട്ട ദിവസങ്ങളിൽ ഉപയോഗിക്കുകയാണെങ്കിൽ കറുത്ത പാടുകൾ മാറിക്കിട്ടും.
NB: ഏത് ഫേസ്‌പാക്ക് ഉപയോഗിക്കുന്നതിനു മുമ്പും patch test ചെയ്യുക.