Hot Posts

6/recent/ticker-posts

'അക്ഷരവൃക്ഷം' ഏറ്റെടുത്തു! അവധിക്കാലം സർഗാത്മകമാക്കാൻ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി.

 ഫാ: ബർക്കുമാൻസ് കുന്നുംപുറം
പാലാ: ഈ ലോക് ഡൗൺ ദിവസങ്ങളിൽ വീടുകളിൽ ആയിരിക്കുന്ന കുട്ടികളുടെ വിരസത അകറ്റുന്നതിനും വീടങ്കണങ്ങൾ സർഗ്ഗാത്മകം ആക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിക്കുന്ന  അക്ഷരവൃക്ഷം പരിപാടി പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും ഏറ്റെടുക്കുന്നു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണ് 'അക്ഷരവൃക്ഷം'. ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും  ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആഹ്വാനം ചെയ്തിരുന്നു.
ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ   സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ   തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയ്യാറാക്കിയ  'സ്‌കൂൾ വിക്കി'  (www.schoolwiki.in) പോർട്ടലിൽ ലഭ്യമാക്കും. തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തകമായി പ്രസിദ്ധീകരിക്കുന്നതാണ് പദ്ധതി. അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ മോണിട്ടർ ചെയ്യണമെന്നും  കോവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും     നിർദ്ദേശങ്ങളും പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

വിദ്യാഭാസ മേഖലയിൽ സർക്കാർ നിർദേശങ്ങൾക്കനുസരിച്ച് മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന, പാലാ കോർപ്പറേറ്റ് എജ്യൂക്കേഷൻ ഏജൻസി വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പരിപാടികളും കോർപ്പറേറ്റിന്റെ കീഴിലുള്ള എല്ലാ സ്കൂളുകളിലും നല്ല രീതിയിൽ നടത്താറുണ്ടെന്ന് പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ: ബർക്കുമാൻസ് കുന്നുംപുറം പറഞ്ഞു.  പാലാ രൂപതയിലെ 155 സ്കൂളുകളിലെയും  പ്രവർത്തനങ്ങൾ വിലയിരുത്തി മെച്ചപ്പെടുത്താൻ  വളരെ ശ്രദ്ധ ചെലുത്തുമെന്നും എൽ പി  മുതൽ ഹൈസ്കൂൾ വരെ അക്ഷര വൃക്ഷം പരിപാടി നടത്തുമെന്നും, അതിനെ വിലയിരുത്തി, അതിലെ മികച്ചവ കണ്ടെത്തുമെന്നും അദ്ദേഹം  പറഞ്ഞു.
 അരുവിത്തുറ സെന്റ്മേരിസ് എൽപി സ്കൂളിലെ വിജയകരമായ വിവിധ പദ്ധതി പ്രവർത്തനങ്ങളെ ക്കുറിച്ച് ബി എം ടിവിയോട് സംസാരിക്കുകയായിരുന്നു. ഫാ: ബർക്കുമാൻസ് കുന്നുംപുറം.

അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹോം ലൈബ്രറി പദ്ധതിയും,  ഒരു ആഴ്ച ഒരു പ്രസംഗം പ്രോഗ്രാമും എല്ലാ ദിവസവും പഠനപ്രവർത്തനങ്ങൾ കൊടുത്ത് കൊണ്ടുള്ള അവധിക്കാല പരിശീലനകളരിയും  കുട്ടികളും മാതാപിതാക്കളും വൻതോതിൽ ഏറ്റെടുത്ത് വിജയിപ്പിച്ചതിന് അഭിനന്ദനം അറിയിക്കുന്നതായും പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാ: ബർക്കുമാൻസ് കുന്നുംപുറം പറഞ്ഞു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു