കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാന്‍ ഇന്ത്യയുടെ റാപിഡ് റെസ്പോൺസ് സംഘം കുവൈത്തിലെത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രി സബാ അൽ ഖാലിദ് അൽ സബായും തമ്മിൽ ടെലിഫോണിലൂടെ നടന്ന ചർച്ചകളെ തുടർന്നാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിൽ വളരെയടുത്ത സൗഹൃദ ബന്ധമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം, യുഎഇ അടക്കമുള്ള ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും മലേഷ്യ, യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളെ എന്നാണ് രക്ഷിക്കുകയെന്നുള്ള ചോദ്യത്തിന് ഈ മാസം 14 വരെ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും അതുവരെ കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണമെന്നും മന്ത്രി ട്വിറ്ററിലൂടെ തന്നെ മറുപടി പറഞ്ഞു.India’s RAPID RESPONSE TEAM arrives in Kuwait. Follow up to the discussion between our two Prime Ministers on #COVID19. Underlines the special friendship between India and Kuwait. pic.twitter.com/lACVPTuqQj— Dr. S. Jaishankar (@DrSJaishankar) April 11, 2020