പാരിസ്: ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ഇത് ചൈനയിലെ വുഹാൻ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നാരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത്.
ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടെയാണ് ചൈനയുടെ ലബോറട്ടറിയില്‍ നിന്നും കൊറോണ വൈറസ് പുറത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണ വൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും എച്ച്.ഐ.വി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ലുക് ആരോപിച്ചു. അങ്ങനെയാണെങ്കിൽ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊറോണ ചൈനയുടെ നിർമിതിയിൽ ഒന്നാണെന് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആരോപണങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്നു ചൈന വ്യക്തമാക്കി.