
പണ്ട് ഇവിടം ഉള്‍പ്പെടുന്ന പ്രദേശം ഘോര വനമായിരുന്നുവെന്നും അക്കാലത്ത് അജ്ഞാതവാസത്തിനായി ഇറങ്ങിതിരിച്ച പഞ്ച പാണ്ഡവര്‍ ഇതുവഴി വന്നിരുന്നു എന്നും പറയപ്പെടുന്നു. അവര്‍ ഇവിടെ നിത്യആരാധനക്കായി പ്രതിഷ്ടിച്ചതാണ് ഇന്ന് ഇവിടെയുള്ള അയ്യപ്പക്ഷേത്രത്തിലെ വിഗ്രഹമെന്നും വിശ്വസിക്കപ്പെടുന്നു. ഇന്ന് ഈ ക്ഷേത്രം തലനാട് കാവുങ്കല്‍ ദേവീക്ഷേത്രത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. ഭീമന്റേതെന്നു കരുതപ്പെടുന്ന കാല്‍പ്പാടുകളും മൂന്നോ നാലോ പേര്‍ക്ക് കഷ്ടിച്ച് ഇരിക്കാവുന്നതുമായ ഗുഹയും ഈ പാറയില്‍ ദൃശ്യമാണ്... കോട്ടയത്ത് നിന്ന് പാലാ- വാഗമണ്‍ റോഡില്‍ തീക്കോയിയില്‍ നിന്നും തലനാട് റോഡില്‍ 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അയ്യമ്പാറയിലെത്താം... ചൂട് കുറവുള്ളതിനാല്‍ വൈകുന്നേരങ്ങളിലാണ് സഞ്ചാരികളേറെയും ഇവിടെയെത്തുന്നത്...