ഇന്നത്തെ കാലത്ത് ആൺ പെൺ ഭേദം ഇല്ലാതെ മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് മുടികൊഴിച്ചിൽ. ഈ പ്രശ്നം പരിഹരിക്കുന്നതിന് വിപണികളിൽ കിട്ടുന്ന പലവിധ വസ്തുക്കൾ ഉപയോഗിച്ച് നോക്കാറുണ്ട് പലരും. ഇത് പലപ്പോഴും വിപരീത ഫലങ്ങൾ ആണ് ഉണ്ടാക്കുക. എന്നാൽ പ്രകൃതിദത്തമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് മുടി കൊഴിച്ചിൽ കുറയ്ക്കാൻ കഴിയും. ആരോഗ്യം ഉള്ള മുടിക്കായി പെട്ടന്ന് നമുക്ക് ലഭിക്കുന്ന ചില നാച്ചുറൽ വസ്തുക്കൾ നമുക്ക് പരിചയപ്പെടാം
ആര്യവേപ്പില - മുടികൊഴിച്ചിൽ കുറച്ചു ആരോഗ്യം ഉള്ള മുടിക്കായി ഉപയോഗിക്കാവുന്ന ഒന്നാണ് ആര്യവേപ്പില. ഈ ഇലകൾ ഇട്ട് എണ്ണ കാച്ചി ഉപയോഗിക്കാവുന്നതാണ്. കൂടാതെ ആര്യവേപ്പ് ഇല ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ചതിനു ശേഷം മുടി കഴുകാനും ഉപയോഗിക്കാം.
നെല്ലിക്ക - നല്ല മുടിക്കായി ഉപയോഗിക്കാവുന്ന മറ്റൊരു മരുന്ന് തന്നെയാണ് നെല്ലിക്ക. നെല്ലിക്കയുടെ പലവിധ ഗുണങ്ങൾ കൊണ്ടാണ് ഒട്ടുമിക്ക hair care പ്രൊഡക്ട്സിലും നെല്ലിക്ക ഒരു ചേരുവ ആകുന്നത്. നെല്ലിക്ക ചെറുതായി മുറിച്ചു ഉണക്കി എടുത്ത് എണ്ണയിൽ ചേർത്ത് ഉപയോഗിച്ചാൽ ഫലം ഉറപ്പാണ്.
കറ്റാർവാഴ - പ്രകൃതിയുടെ മറ്റൊരു അനുഗ്രഹം ആണ് കറ്റാർവാഴ എന്ന് പറയാം. മുടിയ്ക്കും ചർമത്തിനും ഇത് നൽകുന്ന ഗുണങ്ങൾ അത്ര ഏറെയാണ്. കറ്റാർവാഴ താളി ആയി തേക്കാവുന്നതാണ്. കൂടാതെ എണ്ണ കാച്ചിയും ഉപയോഗിക്കാം.
കഞ്ഞിവെള്ളം - കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിക്ക് ഏറെ ഗുണം നൽകുന്നതാണ്. അതിനായി കഞ്ഞിവെള്ളം കുറച്ചു കൊഴുപ്പ് ആകുന്നത് വരെ എടുത്തു വെച്ചതിനു ശേഷം കുളിക്കുമ്പോൾ തലയിൽ തേച്ചാൽ മതി.
മുട്ട വെള്ള - മുട്ട വെള്ള വേർതിരിച്ചു എടുത്ത് മുടിയിൽ തേച്ച് ഉണങ്ങിയതിനു ശേഷം കഴുകിയാൽ മുടി കൂടുതൽ മിനുസം ഉള്ളതാക്കും. ആഴ്ചയിൽ രണ്ടുതവണ സ്ഥിരമായി ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ നല്ലതുപോലെ കുറയും.