Hot Posts

6/recent/ticker-posts

ഒന്നുറങ്ങാന്‍ ഇനി എന്താ ചെയ്യുക.! ഉറങ്ങാനുള്ള എളുപ്പവഴികള്‍


ഉറക്കമില്ലായ്മയുടെ പ്രധാന കാരണം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്. മനസ്സും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ വലുതാണെന്ന് ഓർക്കണം
ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 7 മുതൽ 9 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഉറക്കമില്ലായ്മ ഒത്തിരി ആളുകളുടെ ഒരു പ്രശ്നമാണ്.
കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാൽ തന്നെ അൽപസമയത്തിനുശേഷം ഉണർന്നു പോവുക, അഗാധമായ ഉറക്കം സ്ഥിരമായി നഷ്ടപ്പെടുക തുടങ്ങിയ അവസ്ഥകളുടെയെല്ലാം പ്രധാന കാരണം അധികമായ ടെൻഷൻ ആണ്. ജോലിസ്ഥലത്തെ വെല്ലുവിളികളും കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും, കുട്ടികളുടെ ഭാവി ഓർത്തുള്ള ആശങ്കകളും ഉറക്കത്തിൽനിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അമിത ആശങ്ക ഉണ്ടാകുമ്പോള്‍ ശരീരത്തിലെ അഡ്രിനാലിനും സമാനമായ ഹോര്‍മോണുകളും ഉത്തേജിപ്പിക്കപ്പെടുകയും അവ ഉണര്‍വിനു കാരണമായ മസ്തിഷ്‌കഭാഗത്തെ ത്രസിപ്പിക്കുകയും ചെയ്യുന്നു.
വിഷാദരോഗം ബാധിച്ച 90 ശതമാനം പേരിലും ഉറക്കം കുറയുന്നതായി കാണുന്നു. അമിത ആശങ്കയുണ്ടാകുമ്പോള്‍ ഉറക്കം കിട്ടാനാണ് വൈകുന്നതെങ്കില്‍ വിഷാദരോഗംമൂലം ഉറക്കം നേരത്തെ അവസാനിക്കുന്നു. വിഷാദരോഗം ബാധിച്ചവര്‍ രാവിലെ മൂന്നുമണിക്കോ നാലുമണിക്കോ മറ്റോ എഴുന്നേല്‍ക്കുന്നു. ജോലിയിലുള്ള അഡിക്‌ഷൻ, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം, നിരന്തരമായ പുകവലി, വ്യക്തിജീവിതത്തിലെ നിരാശകൾ, അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതി തുടങ്ങിയവയൊക്കെ ഉറക്കമില്ലായ്മയ്ക്കു കാരണമാണ്.
ഉറങ്ങാന്‍ കിടക്കുന്ന സ്ഥലം മാറുമ്പോഴും മനസ്സിന് സമ്മര്‍ദമുണ്ടാകുമ്പോഴും താത്കാലികമായ ഉറക്കമില്ലായ്മ ഉണ്ടാകുന്നു. ഉദാഹരണത്തിന് ജോലിസ്ഥലംമാറ്റം, പരീക്ഷയുടെ തലേദിവസത്തെ തയ്യാറെടുപ്പ്, വിവാഹത്തിനുള്ള തയ്യാറെടുക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ഉറക്കക്കുറവ് അധികനാള്‍ നീണ്ടുനില്‍ക്കുന്നതോ ഒരു രോഗത്തിന്റെ ഭാഗമായി വരുന്നതോ അല്ല. സമ്മര്‍ദത്തിനു കാരണമായ സാഹചര്യം മാറുന്നതിനനുസരിച്ച് ഉറക്കം പഴയതുപോലെയാകും.


ചിലര്‍ സമയത്തിന് ഉറങ്ങാന്‍ സാധിക്കുമോ എന്ന് ആകുലപ്പെടുന്നു. കിടന്ന് കുറച്ചുനേരം കഴിഞ്ഞ് ഉറക്കം കിട്ടിയില്ലെങ്കില്‍ ഇവര്‍ സമയം നോക്കും. അപ്പോള്‍ ആശങ്ക വര്‍ധിക്കുന്നു. ലഭിക്കേണ്ട ഉറക്കംകൂടി ഇങ്ങനെ ഇല്ലാതാകുന്നു. പിന്നീട് ഇതൊരു നിത്യപ്രശ്‌നമായി മാറുന്നതോടെ ഏറെ മാനസിക ക്ലേശം അനുഭവിക്കേണ്ടി വരുന്നു. ഉറക്കം ലഭിക്കാതെ വരുന്നതോടെ കിടക്കുന്ന മുറിയും മെത്തയും മറ്റും ഉറക്കമില്ലാത്ത അവസ്ഥയുടെ അടയാളങ്ങളായി മനസ്സില്‍ പതിയുന്നു. ഉറക്കമില്ലാത്ത അവസ്ഥയുമായി മനസ്സ് ഇവയെ ബന്ധപ്പെടുത്തുന്നതുകൊണ്ട് ഇവ കാണുമ്പോള്‍ത്തന്നെ ഉറക്കം ഇല്ലാതാകുന്നു. ഇത് ഒരുതരം ശീലമാക്കുന്നു.
മദ്യം കഴിച്ചാല്‍ തുടക്കത്തില്‍ ഉറക്കം ലഭിക്കുമെന്നു തോന്നുമെങ്കിലും പിന്നീടുള്ള ഉറക്കം അവതാളത്തിലാകുന്നു. രാത്രി പലവട്ടം ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കേണ്ടിവരുന്നു.
മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങൾ,ശബ്ദസംവിധാനങ്ങൾ തുടങ്ങിയവ കിടപ്പുമുറിയിൽ ഉപയോഗിക്കരുത്. ഉച്ച കഴിഞ്ഞ് കാപ്പി ഒഴിവാക്കണം. ഉച്ച കഴിഞ്ഞുള്ള ഉറക്കവും ഒഴിവാക്കണം. അല്ലെങ്കിൽ ഉറക്കം കിട്ടാൻ താമസിക്കും. ഉറങ്ങുന്ന മുറി ഉറക്കത്തിനുമാത്രം ഉപയോഗിക്കുക. ഈ മുറിയില്‍ വെച്ച് എഴുതുകയും വായിക്കുകയും ചെയ്യുക, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവ കഴിയുന്നതും ഒഴിവാക്കുക. കിടപ്പുമുറി സുഗന്ധപൂരിതമായിരിക്കുവാൻ ശ്രദ്ധിക്കുക.കിടക്ക എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.കിടപ്പറയുടെ ഭിത്തിയുടെയും സാധനങ്ങളുടെയും നിറം നിങ്ങളുടെ ഇഷ്ടത്തിനൊത്ത് മാറ്റുക. ഉറങ്ങാൻ കിടക്കും മുൻപ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കരുത്. ഉറക്കംകളയുന്ന ചിന്തകളെ മാറ്റി നല്ല ചിന്തകളാക്കുക. ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുൻപ് കുളിക്കുക.ചെറിയ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഉറക്കം വേഗം വരാൻ സഹായിക്കും. ഉറങ്ങുവാൻ കിടക്കുമ്പോൾ സ്വന്തം ജീവിതത്തിൽ ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന നല്ല കാര്യങ്ങളോ നടന്ന നല്ല കാര്യങ്ങളോ മനസ്സിൽ കാണുക. അവയുടെ ആനന്ദത്തിൽ മുഴുകി കണ്ണടച്ച് കിടക്കുക. ഉറക്കത്തിലേക്ക് വഴുതി വീണുകൊള്ളും. വളരെ ഫലപ്രദമായ ഒരു ടെക്‌നിക്ക് ആണിത്.       .കടപ്പാട്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയുടെ വെബ്സൈറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു