നടൻ റിയാസ് ഖാന് ചെന്നൈയിൽ മർദ്ദനമേറ്റു. നടക്കാൻ ഇറങ്ങവെ കൊവിഡ് പ്രതിരോധവുമായി സഹകരിക്കാൻ അകലം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കൂട്ടം കൂടി നിന്ന ആളുകൾ മർദ്ദിക്കുകയായിരുന്നുവെന്ന് റിയാസ്ഖാൻ. ചെന്നൈയിലെ പനയൂരിൽ റിയാസ് ഖാന്റെ വസതിക്ക് സമീപമാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ റിയാസ് ഖാൻ ആളുകള്‍ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് പരസ്പര വാഗ്വാദത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം തന്നെ മര്‍ദിക്കുകയായിരുന്നെന്ന് താരം ആരോപിച്ചു. റിയാസ് ഖാൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത പങ്കുവച്ചത്..
മര്‍ദ്ദനത്തില്‍ പരുക്കേറ്റ റിയാസ് ഖാന്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കാനത്തൂര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറയുന്നു.