Hot Posts

6/recent/ticker-posts

കൊവിഡ് സാഹചര്യം: ഇന്ത്യയിലാദ്യമായി കേരളത്തിലെ എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളൊരുക്കിയതായി മുഖ്യമന്ത്രി!


തിരുവനന്തപുരം∙ കോവിഡ്-19 ഭീഷണി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോള്‍ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 21 കേന്ദ്രങ്ങളിലാണ് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാലാ ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇസിഡിസി കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂര്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുന്നത്.

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലുമുള്ള രോഗികള്‍ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്ക്കായി എത്താറുണ്ട്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്. ആര്‍സിസിയില്‍ ചികിത്സ തേടുന്ന രോഗികളുടെ വിവരങ്ങള്‍ രോഗികളുടെ സമീപ പ്രദേശത്തുള്ള ആശുപത്രികള്‍ക്ക് കൈമാറുകയാണ് ചെയ്യുക. ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സിലൂടെ ഈ ആശുപത്രികളിലെ ബന്ധപ്പെട്ട ഡോക്ടര്‍മാരുമായി സംസാരിച്ച് ചികിത്സ നിശ്ചയിക്കുന്നു. ഇവര്‍ക്കാവശ്യമായ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ മുഖാന്തരം കാരുണ്യ കേന്ദ്രങ്ങള്‍ വഴി എത്തിച്ചു കൊടുക്കും. രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ മുന്‍കൂട്ടി അവരെ അറിയിച്ച ശേഷമായിരിക്കും ചികിത്സാതീയതി നിശ്ചയിക്കുന്നത്.


Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ