ഇഷ്ടമുള്ള അത്രയും സമയം കിടന്ന് ഉറങ്ങാൻ, കുറെ സമയം വെറുതെ ഇരിക്കാൻ ഒരു ദിവസം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഈ lockdown നമ്മളിൽ പലർക്കും വിരസത സമ്മാനിച്ചു തുടങ്ങി. Lockdown ഒറ്റയടിക്ക് മൊത്തമായി പിൻവലിക്കുക എന്നത് പ്രവർത്തികം അല്ലാതെ വരുമ്പോൾ ഇനിയും നമുക്ക് ഒഴിവു സമയം ലഭിച്ചെക്കാം.പതിവ് വിശ്രമത്തിനുള്ള സമയം പോലും കിട്ടാതെ സമൂഹത്തിന് വേണ്ടി ജോലി ചെയ്യൂന്ന നിരവധിപേർ ഇപ്പോൾ ഉണ്ട്.. പറയുന്നത് വെറുതെ ഇരുന്ന് മുഷിയുന്നവരെകുറിച്ചാണ്. ഈ ഒരു സമയം വളരെ creative ആയി ഇതുവരെ വലിയ പരിചയം ഇല്ലാത്ത പല നല്ല കാര്യങ്ങളും ചെയ്തു തുടങ്ങിയ നിരവധി പേരുണ്ട്. പുതിയ കൈ തൊഴിലുകൾ ഒരു ഉദാഹരണത്തിന് തയ്യൽ, മറ്റു craft കൾ തുടങ്ങിയവയ്ക്കുളള സാധനങ്ങൾ ഒരു പക്ഷെ ലഭ്യമല്ലായിരിക്കും. നമുക്ക് തൊടിയിലെക്കൊക്കെ ഒന്ന് ഇറങ്ങി നോക്കാം. കുഞ്ഞിലേ ആയിരിക്കാം ഒരുപക്ഷെ ഇതിലെ ഇഷ്ടം പോലെ നടന്നിട്ടുണ്ടാവുക. അതിന്റെ ഒരു നൊസ്റ്റാൾജിയ അനുഭവിക്കാം. പല തവണ പലരും പറഞ്ഞത് പോലെ കൃഷി ആകാം. വീട്ടിൽ furniture ഒക്കെ ഒന്ന് മാറ്റി പുതുമ കൊണ്ടുവരാം. ഓമന മൃഗങ്ങൾക്കൊപ്പം സമയം ചെലവിടാം. അതിന് ശേഷം കൈകൾ വൃത്തിയിൽ കഴുകാൻ മറക്കരുത്. അല്പം സൗന്ദര്യം കൂട്ടിയെക്കാം എന്നുള്ളവർക്ക് അതും ആകാം. പല സുഹൃത്തുക്കളുടെയും വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ നിന്ന് മനസിലായ ഒരു കാര്യം പലരും പാചക പരീക്ഷണങ്ങൾ ഒരുപാട് നടത്തുന്നുന്നുണ്ടെന്നാണ്. നല്ലത് തന്നെ. പക്ഷെ അത് നമ്മുടെ ശരീരത്തിന് ദുർമേദസ് സമ്മാനിക്കാതി രിക്കാൻ ലഘു വ്യായാമങ്ങളിൽ ഏർപ്പെടാം. അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും.. മനസ് വെക്കണം എന്ന് മാത്രം. ഇനിയും കുറച്ചു ദിവസം കൂടെ ഉണ്ടല്ലോ ലോക്ക്ഡൌൺ... ഇനിയും ചിന്തിക്കാം. വായനയും നല്ലൊരു മരുന്ന് തന്നെ. കുട്ടികഥകൾ ഒക്കെ വായിച്ചു ബാല്യ കാലത്തേക്ക് ഒന്നുടെ ഒളിഞ്ഞു നോക്കാം. - ദീപ ഹരി