Hot Posts

6/recent/ticker-posts

പോലീസ് ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞ ജീപ്പ് പിന്തുടർന്ന് പിടികൂടി കേരള പോലീസ്


പള്ളുരുത്തി ∙ പോലീസ് റോഡിൽ സ്ഥാപിച്ചിരുന്ന  ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചു ജീപ്പിൽ പാഞ്ഞ രണ്ട് യുവാക്കളെ  പൊലീസ് പിന്തുടർന്നു പിടികൂടി. ഇവരെ  കീഴടക്കാൻ ശ്രമിക്കുന്നതിനിടെ കമ്പി വടിക്ക് അടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റു. കുന്നത്തുനാട് കോട്ടയാലിൽ വീട്ടിൽ ഷിഹാബ് (33), വൈക്കം തലയോലപ്പറമ്പ് അനീസ മനസിലിൽ അൻസാദ് (24) എന്നിവരാണ് പൊലീസ് പിടിയിലായത്.  ഇരുമ്പുവടിക്ക് അടിച്ചതിനെത്തുടർന്നാണ് എസ്ഐ അൻവാസിനു പരുക്കേറ്റത്. ഇവരിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഇടക്കൊച്ചിയിലും പള്ളുരുത്തിയിലും ചെക്കിം​ഗ് നടക്കുമ്പോൾ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ജീപ്പുമായി യുവാക്കൾ പോകുകയായിരുന്നു. തുടർന്നു പള്ളുരുത്തി പോലീസ്സ്റ്റേഷനു  മുൻപിൽ ബാരിക്കേഡ് വച്ചു തടയാൻ ശ്രമിച്ചു. എന്നാൽ ബാരിക്കേഡുകൾ ഇടിച്ചു തെറിപ്പിച്ചു ജീപ്പ് വീണ്ടും പാഞ്ഞു. ഒടുവിൽ പള്ളുരുത്തി പള്ളിക്കു സമീപത്തായി പൊലീസ് വാഹനം ജീപ്പിനു മുൻപിൽ വട്ടമിട്ടു തടയുകയായിരുന്നു.  കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണു പ്രതികളിൽ ഒരാൾ ജീപ്പിലുണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചത്. പിടികൂടിയ പ്രതികൾക്കെതിരെ ലോക്ഡൗൺ നിരോധനം ലംഘിച്ചു യാത്രചെയ്തതിന് അമ്പലമേട് പൊലീസ് മുൻപ് കേസെടുത്തിട്ടുള്ളതാണെന്ന് പള്ളുരുത്തി പൊലീസ് പറഞ്ഞു.



Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ