Hot Posts

6/recent/ticker-posts

പ്രധാന ലോക്ഡൗൺ മാർഗനിർദേശങ്ങൾ ഇവയാണ്


ന്യൂഡൽഹി ∙ രണ്ടാംഘട്ട ലോക്ഡൗണിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേയ് 3 വരെ പൊതുഗതാഗത സംവിധാനങ്ങളും പൊതുയിടങ്ങളും പ്രവർത്തിക്കുന്നത് പൂർണമായി വിലക്കിക്കൊണ്ടാണ് മാർഗരേഖ. രോഗവ്യാപനം തടയുന്നതിനായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും വിലക്കുണ്ട്. അന്തർസംസ്ഥാന, ജില്ലാ മെട്രോ, ബസ് സർവീസുകൾ അനുവദിക്കില്ല. 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നു കത്തിൽ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കരുത്. .

 പ്രധാന ലോക്ഡൗൺ മാർഗനിർദേശങ്ങൾ ഇവയാണ്:

1. പൊതുഗതാഗത സംവിധാനങ്ങൾ അനുവദിക്കില്ല. അത്യാവശ്യഘട്ടങ്ങളിൽ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാം.
2. ഏപ്രിൽ 20 നു ശേഷം മെഡിക്കൽ ലാബുകൾ തുറക്കാം
3. കാർഷികവൃത്തിക്ക് തടസ്സമുണ്ടാവില്ല, ചന്തകൾ തുറക്കാം
4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോച്ചിങ് സെന്ററുകൾ എന്നിവ അടഞ്ഞുകിടക്കും.
5. തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ എന്നിവ അടഞ്ഞുകിടക്കും.
6. ആരാധനാലയങ്ങൾ തുറക്കരുത്
7. സംസ്കാര ചടങ്ങുകളിൽ 20 പേരെ മാത്രം പങ്കെടുപ്പിക്കാം.
8. ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സർക്കാർ ഓഫിസുകളിൽ 33% ജീവനക്കാരെ അനുവദിക്കും
9. ആംബുലൻസുകൾ, കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാാനന്തര യാത്ര അനുവദിക്കും.
10. കോഴി, മത്സ്യ, ക്ഷീര കർഷകർക്കും ജീവനക്കാർക്കും യാത്രാനുമതി.
11. തേയില, റബർ, കാപ്പിത്തോട്ടങ്ങൾ, കശുവണ്ടി സംസ്കരണ കേന്ദ്രങ്ങൾ തുറക്കാം. 50% ജീവനക്കാർ മാത്രം
12. ഗോശാലകളും മറ്റു മൃഗസംരക്ഷണ കേന്ദ്രങ്ങളും തുറക്കാം.
13. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതികൾ നടത്താം.
14. അംഗൻവാടികൾ തുറക്കരുത്. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികൾക്ക് വീട്ടിൽ ഭക്ഷണമെത്തിച്ച് നൽകണം.
15. ഇലക്ട്രിക്, പ്ലംബിങ്, മരപ്പണികൾ അനുവദിക്കും
16. കാർഷിക യന്ത്രങ്ങളും, സ്പെയർ പാർട്സുകളും വിൽക്കാം.
17. ഗ്രാമീണ റോഡ്, ജലസേചന, കെട്ടിടനിർമാണങ്ങൾ അനുവദിക്കാം

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു