Hot Posts

6/recent/ticker-posts

മദ്യനിര്‍മ്മാതാക്കള്‍ കേന്ദ്രത്തെ സമീപിച്ചതിനെതിരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി!


ലോക്ക്ഡൗണ്‍ മൂലം മദ്യനിര്‍മ്മാണവിതരണ മേഖല പ്രതിസന്ധിയിലാണെന്നും തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കണമെന്നും സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന മദ്യനിര്‍മ്മാതാക്കളുടെ നടപടി അധാര്‍മ്മികമെന്നും ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന് ഹര്‍ജി നല്‍കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
കൊറോണ വൈറസിനേക്കാള്‍ ദുരന്തം വിതച്ചുകൊണ്ടിരുന്ന മദ്യത്തിന് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ താല്ക്കാലിക വിലക്കേര്‍പ്പെടുത്തിയതിന്റെ ഗുണഫലങ്ങള്‍ രാജ്യം ഇന്ന് തിരിച്ചറിയുകയാണ്. മദ്യാസക്തരെല്ലാം തന്നെ മദ്യം ലഭിക്കാതിരിക്കുന്നതുമൂലമുള്ള പിന്‍മാറ്റ അസ്വസ്ഥതകളില്‍ നിന്നും മോചിതരായിക്കൊണ്ടിരിക്കുകയാണ്. വ്യക്തിയും, കുടുംബങ്ങളും പൊതുസമൂഹവും സമാധാനാന്തരീക്ഷത്തില്‍ കഴിയുന്നത് മദ്യനിര്‍മ്മാതാക്കള്‍ കണ്ടില്ലെന്ന് നടിക്കരുത്.
നാളിതുവരെ മദ്യം ലഭിക്കാതെ മരിച്ചവരേക്കാള്‍ മദ്യം കഴിച്ച് മരിച്ചവരാണെന്നുള്ള സത്യം മദ്യനിര്‍മ്മാതാക്കള്‍ ഉള്‍ക്കൊള്ളണം. നിലവിലുള്ള സാഹചര്യത്തില്‍ വ്യാജമദ്യവില്പന വര്‍ദ്ധിക്കുമെന്നും സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്വം മദ്യനിര്‍മ്മാതാക്കള്‍ക്കില്ലെന്നും കെസിബിസി ചൂണ്ടിക്കാട്ടി.
മദ്യശാലകള്‍ ഇനി തുറന്നു പ്രവര്‍ത്തിച്ചാല്‍ മദ്യപാനാസക്തിയില്‍ നിന്നും താല്ക്കാലികമായി മുക്തി നേടിയിരിക്കുന്നവര്‍ വീണ്ടും മദ്യപിക്കുന്ന സാഹചര്യമുണ്ടായാല്‍ പഴയതിലും ഗുരുതരമായ ശാരീരികമാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ കൂടിയായ പ്രസാദ് കുരുവിള മുന്നറിയിപ്പ് നല്‍കുന്നു.
മദ്യപാനത്തില്‍ നിന്നും ലഭിക്കുന്ന റവന്യു വരുമാനത്തേക്കാള്‍ പതിന്മടങ്ങ് ഇരട്ടി മദ്യപാനത്തിന്റെ ഭവിഷ്യത്തുകളെ നേരിടാന്‍ വേണ്ടി മുടക്കേണ്ടിവരുമെന്നതുകൊണ്ട് മദ്യനിര്‍മ്മാതാക്കളുടെ അനവസരത്തിലുള്ള ആവശ്യത്തില്‍ നടപടിയെടുക്കരുതെന്നും സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് കത്തുനല്കുമെന്ന് കെസിബിസി മധ്യവിരുദ്ധ സമിതി പറഞ്ഞു.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു