കോഴിക്കോട്: കുന്നമംഗലത്ത് വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു. ഇന്ന് രാവിലെ ആറു മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വര്‍ക്ക്ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികളാണ് പോലീസ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. പോലീസിന്റെ സഹായത്തോടെ ഷോറൂം തുറന്ന് രണ്ട് കാറുകള്‍ സുരക്ഷിതമായി പുറത്തെത്തിച്ചപ്പോഴേക്കും ബാക്കി കാറുകള്‍ അതിനോടകം വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും കത്തി നശിച്ചിരുന്നു. വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂര്‍ണമായി കത്തിനശിച്ചു.
വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വര്‍ക്ക്‌ഷോപ്പിനാണ് തീപിടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.