124 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ബോസ്റ്റൺ മാരത്തൺ റദ്ദാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് ലോകത്തിലെ തന്നെ പ്രശസ്തമായ മാരത്തൺ റദ്ദാക്കുന്നത്. അതേ സമയം മാരത്തൺ വിർച്വൽ ആയി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഏപ്രിൽ 20നാണ് ബോസ്റ്റൺ മാരത്തൺ നടക്കേണ്ടിയിരുന്നത്. കോവിഡ് 19 ഭീതിയിൽ ഇത് സെപ്റ്റംബർ 14ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
എല്ലാ വർഷവും ഏകദേശം 30,000 ആളുകൾ പങ്കെടുക്കുന്ന മെഗാ മാരത്തൺ ആണിത്. 10 ലക്ഷത്തോളം പേർ കാണികളായും ഉണ്ടാവാറുണ്ട്.
കോവിഡ് 19 ന്റെ സാഹചര്യത്തിൽ മാരത്തൺ വിർച്വൽ ഇവന്റ് എന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകളെ ബോസ്റ്റണിലേക്ക് എത്തിക്കുക എന്നത് പ്രായോഗികമല്ല. അതിനാൽ ബോസ്റ്റണിനെ ആൾക്കാരുടെ അടുക്കലേക്ക് എത്തിക്കുവാനാണ് ലക്ഷ്യം. ലക്ഷക്കണക്കിന് കാണികൾ ഒത്തുകൂടുവാനുള്ള സാഹചര്യം ഇതോടെ ഒഴിവാകും. സെപ്റ്റംബർ 7 മുതൽ 14 വരെ ആയിരിക്കും ഇവന്റ്.
എങ്ങനെ പങ്കെടുക്കാം ?
വിർച്വൽ റേസിൽ പങ്കെടുക്കുന്നവർ 6 മണിക്കൂർ കൊണ്ട് 26.2 മൈൽ ഓടണം. ഇതിന്റെ തെളിവ് BAA ക്ക് അയച്ച് കൊടുക്കണം. ഇതോടെ ഷർട്ട്, മെഡൽ തുടങ്ങിയവ നിങ്ങൾക്ക് ലഭിക്കും. മാരത്തൺ വീക്കിനായി കൂടുതൽ വിർച്വൽ ഇവന്റുകൾ പ്ലാൻ ചെയ്യുന്നുണ്ടെന്നും BAA അറിയിച്ചു.
All participants who were originally registered for the April 20, 2020 event will be offered a refund for their full entry fee associated with the race and will have the opportunity to participate in the virtual Boston Marathon, which can be run any time between September 7–14.— Boston Marathon (@bostonmarathon) May 28, 2020