തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായ് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലിരിക്കുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല.
മലപ്പുറം ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഏഴു പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്നു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നതാണ്.
കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത് മാലിദ്വീപില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിക്കാണ്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 100 കടന്നു. 101 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 24 ആയി.