വാഷിങ്ടണ്‍: ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ കോവിഡ് മഹാവ്യാധി സ്ഥിരീകരിച്ചവരുടെ എണ്ണം 45 ലക്ഷം കടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്നു. 17 ലക്ഷത്തില്‍ അധികം പേര്‍ രോഗവിമുക്തരായി. 25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.13 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.
ഇന്നിപ്പോള്‍ യുഎസും സ്പെയിനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 2.36ലക്ഷം പേര്‍ക്കും. സ്‌പെയിന്‍ -2.74 ലക്ഷം, യുകെ- 2.37 ലക്ഷം, ഇറ്റലി -2.23 ലക്ഷം, ഫ്രാന്‍സ് -1.8 ലക്ഷം, ബ്രസീല്‍- 2.18 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.
അമേരിക്കയില്‍ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 88,507 ആയി. യുകെ- 33998, ഇറ്റലി- 31610, ഫ്രാന്‍സ്- 27,529,സ്പെയിന്‍-27,459, ബ്രസീല്‍- 14817 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ സ്ഥിരീകരിച്ച കേസുകള്‍ 82,933ആണ്. അതേ സമയം ഇന്ത്യയില്‍ 85,784ഉം. അതേസമയം ഇന്ത്യയേക്കാള്‍ കൂടുതല്‍ ചൈനയിലാണ്.
യുഎസ്സും യൂറോപ്യന്‍ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമര്‍ന്ന ഘട്ടത്തില്‍ റഷ്യയില്‍ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോടു കൂടി റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,000 ത്തിലധികം പുതിയ കേസുകളാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേസമയം ഇതുവരെ 60,000ത്തോളം പേര്‍ റഷ്യയില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
റഷ്യ വികസിപ്പിച്ച ഫാവിപിറാവിര്‍ എന്ന മരുന്ന് ക്ലിനിക്കല്‍ ട്രയലില്‍ വലിയ നേട്ടമുണ്ടാക്കി. ഫാവിപിരാവിര്‍ നല്‍കിയ 60% രോഗികളും അഞ്ചു ദിവസത്തിനുള്ളില്‍ രോഗമുക്തി നേടിയെന്നാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഫാവിപിറാവിര്‍ രോഗികളില്‍ ഉപയോഗിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.