Hot Posts

6/recent/ticker-posts

കോവിഡ് 19; ഗള്‍ഫില്‍ ഞായറാഴ്ച മാത്രം മരിച്ചത് 6 മലയാളികള്‍



ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച മാത്രം കോവിഡ് 19 ബാധിച്ച് മരിച്ചത് ആറ് മലയാളികള്‍.  യുഎഇയില്‍ മൂന്ന് പേരും കുവൈത്തില്‍ രണ്ട് പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ എണ്ണം 84 ആയി. 

കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ്(45), കാസര്‍കോട് മടിക്കൈ സ്വദേശി അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ്(56) എന്നിവരാണ് അബുദാബിയില്‍ മരിച്ചത്. ഖലീഫ സിറ്റിയിലെ അല്‍ഫുര്‍സാന്‍ കമ്പനിയില്‍ ഡ്രൈവറായിരുന്ന അബ്ബാസ് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അവധി കഴിഞ്ഞ് ആറ് മാസം മുമ്പാണ് ഇദ്ദേഹം അബുദാബിയില്‍ തിരിച്ചെത്തിയത്. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ കബറടക്കി. 

മടിക്കൈ സ്വദേശി കുഞ്ഞാമദ് വര്‍ഷങ്ങളായി ബനിയാസ് വെസ്റ്റിലെ ബഖാല വ്യാപാരിയാണ്. പുലര്‍ച്ചെ മഫ്റഖ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള ദുബായില്‍ ചികിത്സയിലിരിക്കെ മരിച്ചു. 

കോഴിക്കോട് എലത്തൂര്‍ സ്വദേശി ടി.സി.അബ്ദുള്‍ അഷ്റഫ്(55) പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയഗോപാല്‍(65) എന്നിവരാണ് കുവൈത്തില്‍ മരിച്ചത്. രണ്ടാഴ്ചയായി അമീരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അഷ്റഫ്. കുവൈത്തിലെ നുസ്ഹ ജം ഇയ്യയില്‍ ജോലിചെയ്തിരുന്ന അഷ്റഫ് കെഎംസിസി കോഴിക്കോട് ജില്ലാ കൗണ്‍സിലറുമാണ്. കൊല്ലം അഞ്ചല്‍ സ്വദേശി ആതിര ഭവനില്‍ മധുസൂദനന്‍ പിള്ള(61) സൗദി അറേബ്യയിലെ റിയാദില്‍ മരിച്ചു. 

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു