ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഇന്ന് പുലര്‍ച്ചെ ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. യു.പിയിലെ ഔരയ്യ ജില്ലയിലാണ് അപകടം നടന്നത്.
രാജസ്ഥാനില്‍ നിന്നും ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് മടങ്ങുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. ഡസനിലധികം ആളുകള്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആയിരക്കണക്കിനാളുകളാണ് വന്‍നഗരങ്ങളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലുമായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.