Hot Posts

6/recent/ticker-posts

സ്കൂൾ പ്രവേശനം മാറ്റിവെച്ചു, ഓൺലൈൻ അപേക്ഷകൾ 25 മുതൽ സമർപ്പിക്കാം


തിരുവനന്തപുരം : രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂൾ പ്രവേശന നടപടികൾ മാറ്റിവെച്ചു. മെയ് 31 വരെ ലോക്ക്ഡൗൺ നീട്ടിയതിനാൽ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയില്ല. എല്ലാ സ്കൂളുകളിലും അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ മേയ് 18ന് ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നത്. പ്രവേശന നടപടികൾക്ക് കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്നും രക്ഷിതാക്കൾ സ്കൂളിൽ നേരിട്ടെത്തി പ്രവേശനം നേടാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലവും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളും പാലിച്ചു വേണം പ്രവേശന നടപടികൾ എന്നും സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ മേയ് 31 വരെ സ്കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നതിനാൽ സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പ്രവേശനം ഇനിയും നീളും.

എന്നാൽ ഓൺലൈൻ വഴി സ്കൂൾ പ്രവേശനം നേടാനുള്ള അവസരം ഇതിനോടകം തന്നെ തയ്യാറാക്കികഴിഞ്ഞു. രക്ഷിതാക്കൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും എല്ലാവർക്കും പ്രവേശനം നേടാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മേയ് 25 മുതൽ ഓൺലൈൻ വഴിയുള്ള പ്രവേശന നടപടികൾ ആരംഭിക്കും. sampoorna.kite.kerala.gov.in എന്ന പോർട്ടൽ വഴിയാണ് സ്കൂൾ പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും താത്കാലിക അപേക്ഷ നൽകാനാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വരുന്ന കുട്ടികൾക്കും ഇത്തരത്തിൽ അപേക്ഷ നൽകാവുന്നതാണ്. സമ്പൂർണ വഴിയുള്ള നിലവിലെ സംവിധാനം വഴി TC നേടാമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ഓൺലൈൻ വഴി സ്കൂൾ വിദ്യാഭ്യാസം നടത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈനിലൂടെ വിദൂര പഠനത്തിനുള്ള നടപടി ക്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി