മുംബൈ: അതിരൂക്ഷമായി കേവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റേതാണ് തീരുമാനം. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും ഏതൊക്ക് മേഖലകളില്‍ ഇളവ് അനുവദിക്കുമെന്ന കാര്യത്തില്‍ വിശദീകരിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിച്ചത്.
മെയ് അവസാനത്തോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടക്കുമെന്നാണ് കരുതുന്നത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികവും മുംബൈയിലാണ്.