Hot Posts

6/recent/ticker-posts

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി


ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുണ്ടാകുമെങ്കിലും  സ്‌കൂള്‍, കോളജ്, ആരാധനാലയങ്ങള്‍, തീയറ്ററുകള്‍, ബാറുകള്‍ എന്നിവ 31 വരെ അടഞ്ഞുകിടക്കും. 

കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി, നീലഗിരി എന്നിവയുള്‍പ്പെടെ 25 ജില്ലകള്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. അവശ്യസേവനങ്ങള്‍ക്കുള്ള യാത്ര പാസില്ലാതെ അനുവദിക്കും. അതേസമയം തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. 10,585 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 74 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 477 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 93 പേര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 477 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 93 പേര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയവരാണ്. ബംഗ്ലാദേശിലെ ധാക്കയില്‍ കുടുങ്ങിയ 157 പേരെ സംസ്ഥാനം വ്യാഴാഴ്ച തിരിച്ചെത്തിച്ചിരുന്നു. നേരത്തെ മഹാരാഷ്ട്രയും പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനം എടുത്തിരുന്നു.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു