Hot Posts

6/recent/ticker-posts

ആപ്പ് റെഡി; മദ്യ വില്‍പ്പന അടുത്ത ആഴ്ച ആരംഭിച്ചേക്കും




തിരുവനന്തപുരം: മദ്യം പാഴ്സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് തയ്യാറായ സാഹചര്യത്തില്‍
സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. ആപ്പിന്റെ ട്രയല്‍ ചൊവ്വാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനമാണ് ആപ് നിര്‍മിച്ചരിക്കുന്നത്. ചൊവ്വാഴ്ച നടത്തുന്ന ട്രെയല്‍ റണ്ണിലൂടെ ആപിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയ ശേഷം മാത്രമെ മദ്യവില്‍പ്പന പുനരാരംഭിക്കുകയുള്ളു. 

മദ്യം ബാറുകളില്‍ നിന്ന് പാഴ്സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മദ്യത്തിന്റെ നികുതി വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഗവര്‍ണര്‍ ഇതില്‍ ഒപ്പിടുന്നത് അടക്കമുളള നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്.



Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു