ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ മേയ് 31 വരെ നീട്ടിയ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച പുതിയ കേന്ദ്ര മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ട്രെയിന്‍ സര്‍വീസുകളും ബസ് സര്‍വീസുകളും അനുവദിച്ചു. അതേസമയം, വിമാന സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
സംസ്ഥാന-അന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിച്ചു. ടാക്‌സി, ഓട്ടോറിക്ഷാ, സൈക്കിള്‍ എന്നിവയുടെ നിയന്ത്രണങ്ങളും നീക്കി. പകല്‍സമയത്ത് ആളുകള്‍ക്കു പുറത്തിറങ്ങാം (പത്തു വയസിനു താഴെയും 60 വയസിനു മുകളിലുള്ളവരും ഒഴികെ). വലിയ കൂടിച്ചേരലുകള്‍ എന്നിവയ്ക്ക് അനുമതിയില്ല. സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. കണ്ടെയ്‌മെന്റ് സോണുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
• ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി.
• കടകള്‍ തുറക്കും.
• ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ എന്നിവ തുറക്കും.
• പൊതുപരിപാടികള്‍ക്ക് നിയന്ത്രണം തുടരും.
• ഹോട്ടലുകള്‍, തീയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുറക്കില്ല.
• വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കും.
• അന്തര്‍ ജില്ലാ യാത്രകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
• അന്തര്‍ സംസ്ഥാന യാത്രകള്‍ സംസ്ഥാനങ്ങളുടെ ധാരണപ്രകാരം.
• പൊതുയിടങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹം.
• വിമാന സര്‍വീസുകള്‍ ഇല്ല.
• കാണികളില്ലാതെ കായിക മത്സരങ്ങള്‍ നടത്താം.
• നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണമില്ല.
• ആളു കൂടുന്ന പരിപാടികള്‍ക്ക് നിയന്ത്രണം തുടരും.