തലശേരി: കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂര്‍ സ്വദേശി ഹാഷിമിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവ്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ ഇന്ന് ഉച്ചക്ക് കുഴഞ്ഞു വീഴുകയായിരുന്നു. തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷീം വീട്ടില്‍ നിരീക്ഷണത്തിലെന്ന കാര്യം മറച്ചുവച്ചാണ് ബന്ധുക്കള്‍ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ഹാഷിമുമായി ഇടപെട്ട ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയിരുന്നു.