കോളിഫ്‌ളവറാണോ...? അല്ല, പിന്നെ എന്താണ് പച്ച നിറത്തില്‍ പൂപോല തലയൊക്കെ ആയിട്ടുള്ള ഈ സാധനം? ബ്രോക്കോളി ആദ്യമായ് കണ്ടിട്ടുള്ള ഒട്ടുമിക്ക ആളുകളുടേയും മനസില്‍ കൂടെ കടന്നു പോയ ആദ്യത്തെ ചോദ്യമായിരിക്കും ഇത്...കണ്ടാല്‍ ആളൊരു പൂത്തലയന്‍ ആണെങ്കിലും ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. നിരവധി സവിശേഷതകളും ഗുണങ്ങളുമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. എന്നാല്‍ പലര്‍ക്കും ഇത് അറിയില്ല എന്നു മാത്രം. മിക്കആളുകളും ഇതിനെക്കുറിച്ച് കേട്ടിട്ടുപോലും ഉണ്ടാകില്ല എന്നതാണ് സത്യം.
ബ്രസിക്കേസിയെ എന്ന കാബേജ് കുടുംബത്തില്‍ പെട്ട സസ്യമാണ് ബ്രോക്കോളി. ഇതേ സസ്യ കുടുംബത്തില്‍ പ്പെട്ട കോളീഫ്ളവറുമായി ബ്രോക്കോളിക്ക് സാമ്യമുണ്ട്. എന്നാല്‍ കോളീഫ്ളവറിന്റെ തല ഭാഗം വെള്ള നിറത്തിലാണ്. കോളീഫ്ളവറും ബ്രോക്കോളിയും ഇട കലര്‍ത്തിയ ബ്രോക്കീഫ്‌ലവര്‍ എന്ന സങ്കര സസ്യവും നിലവില്‍ ഉണ്ട്. ബ്രോക്കോളി ഒരു ഇറ്റാലിയന്‍ സസ്യമാണ്. ഇതൊരു ശീതകാല പച്ചക്കറിയാണ്.
പാശ്ചാത്യര്‍ക്ക് ഏറെ പ്രിയപ്പെട്ട സസ്യാഹാരമാണിത്. ഇവയുടെ പൂത്തലകള്‍ വേവിച്ചോ വേവിക്കാതെയോ ഭക്ഷിക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ സഹായകമാകുന്ന സള്‍ഫറാഫെയ്ന്‍, ഇന്‍ഡോള്‍സ്, എന്നീ പോഷകങ്ങള്‍ ബ്രോക്കോളിയിലുണ്ട്. കോളിഫല്‍വറിന്റേയും ക്യാബേജിന്റേയും ഗണത്തില്‍ പെട്ട ഈ പച്ചക്കറി നമ്മുടെ ശരീരത്തിലെ നിരവധി അസുഖങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. എന്നാല്‍ പലരും ഇതിന്റെ ഔഷധ ഗുണത്തെക്കുറിച്ച് കേട്ടിട്ടു പോലുമില്ല എന്നതാണ് സത്യം.
രക്തസമ്മര്‍ദ്ദം തടയാന്‍ ആയുര്‍വ്വേദം നമ്മുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ സംശയിക്കേണ്ടാത്ത ഒരു പച്ചക്കറിയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലം രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ബ്രൊക്കോളി സഹായിക്കുന്നു. ഊര്‍ജ്ജം പ്രദാനം ചെയ്യുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയായതിനാല്‍ ആര്‍ത്രൈറ്റിസ് എന്ന രോഗത്തിനെ ബ്രൊക്കോളി പ്രതിരോധിക്കുന്നു.
കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും കിഡ്നി പ്രവര്‍ത്തന ക്ഷമമാക്കാനും ബ്രൊക്കോളി സഹായിക്കും. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക നിലയിലാക്കാനും ബ്രൊക്കോളി സഹായിക്കുന്നു.
ഇപ്പോഴുള്ള പല പച്ചക്കറികളും ക്യാന്‍സറിലേക്ക് വഴി തുറക്കുമ്പോള്‍ ബ്രൊക്കോളി ക്യാന്‍സര്‍ പ്രതിരോധിക്കുന്നു. ഇതിലെ സള്‍ഫറിന്റെ അംശം ക്യാന്‍സറിനെ പ്രവര്‍ത്തിക്കും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും.
ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ബി പാന്‍ക്രിയാസിനെയും വയറിനേയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. സ്ത്രീകളിലെ സ്തനാര്‍ബുദം തടയുന്നതിനും ഈ പച്ചക്കറി സഹായിക്കുന്നു. എന്തിനധികം കോളസ്ട്രോളിനെ തടഞ്ഞു നിര്‍ത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളി എന്ന പച്ചക്കറി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആന്റി ഓക്സിഡന്റിന്റെ കലവറ വിറ്റാമിന്‍ സി ഉള്‍പ്പടെയുള്ള ആന്റി ഓക്സിഡന്റുകള്‍ കൊണ്ട് സമ്പന്നമാണ് ബ്രൊക്കോളി. ഇതുണ്ടാക്കുന്ന ഗുണങ്ങളോ പറഞ്ഞാല്‍ തീരാത്തവയും.
എല്ലുകളുടെ സംരക്ഷണത്തിനു സഹായിക്കും കാല്‍സ്യം, വിറ്റാമിന്‍ എന്നിവയുടെ ഉള്ളടക്കം എല്ലുകളുടേയും പല്ലുകളുടേയും സംരക്ഷണത്തിന് ബ്രൊക്കാളിയെ സഹായിക്കും. അലര്‍ജിക്കാര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ബ്രൊക്കാളി അലര്‍ജ്ജിക്കെതിരെ അതി ശക്തമായി പ്രവര്‍ത്തിക്കും. ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ബ്രൊക്കാളി ഹൃദയാഘാത്തതില്‍ നിന്നും സംരക്ഷിക്കും. ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളിക്കുള്ള പങ്ക് വളരെ വലുതാണ്.
പ്രമേഹത്തിനും പ്രതിവിധി പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ കൂടുതലായി ബ്രൊക്കോളി ഉള്‍പ്പെടുത്തിയാല്‍ അത് പ്രമേഹം നിയന്തിരക്കുകയും പിന്നീട് പ്രമേഹം മാറാനുള്ള സാധ്യത വരെ സൃഷ്ടിക്കുകയും ചെയ്യുന്നു. കോശവളര്‍ച്ച ത്വരിതഗതിയില്‍ കോശവളര്‍ച്ചയെ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. മരം അതിന്റെ ഇലയെ സംരക്ഷിക്കുന്നതു പോലെ ബ്രൊക്കോളി കോശവളര്‍ച്ച ത്വരിതഗതിയിലാക്കുന്നു.
നാരുകളുടെ കലവറ ബ്രൊക്കോളി നിരവധി പ്രോട്ടീനുകളാല്‍ സംമ്പുഷ്ടമാണ്. ഇതില്‍ ധാരാളം ഫൈബര്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കൂടുതല്‍ ബ്രൊക്കോളി ഉച്ചഭക്ഷണത്തിനും, പ്രഭാത ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട് ബ്രൊക്കോളി. തൂക്കം കുറയ്ക്കുന്നു ബ്രൊക്കോളി കഴിക്കുന്നത് അമിതവണ്ണമുള്ളവരില്‍ വണ്ണം കുറയാന്‍ സഹായിക്കുന്നു. ഇത് അമിതവണ്ണക്കാര്‍ക്ക് ഒരാശ്വാസമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.