Hot Posts

6/recent/ticker-posts

ഇത്തവണയും പ്രളയമുണ്ടാകുമോ ?


തിരുവനന്തപുരം : കേരളത്തിൽ ഇപ്രാവശ്യവും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ പ്രദീപ് ജോൺ പറഞ്ഞു. അതേ സമയം കഴിഞ്ഞ വർഷങ്ങളിലേത് പോലുള്ള പ്രളയം ഉണ്ടാകുമോ എന്ന് പ്രവചിക്കാനാകില്ലെന്നും വെതർമാൻ പറഞ്ഞു.

ജൂൺ 1നു ചെറിയ തോതിൽ മഴ ആരംഭിക്കും. ബംഗാൾ ഉൾക്കടലിൽ അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ മഴയുടെ തോത് കൂട്ടും. ജൂൺ അവസാനവാരത്തിലും ജൂലൈ ആദ്യവാരത്തിലും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നും വെതർമാൻ പറഞ്ഞു. 'മലനിരകളിൽ കനത്ത മഴ പെയ്താൽ പ്രളയസാധ്യത പറയാനാകില്ല. എന്നാൽ, ഇടവിടാതെ മഴ പെയ്താൽ പ്രളയസാധ്യത ഉണ്ടാകും. എല്ലാ കനത്ത മഴയും പ്രളയം ആകുമോയെന്ന് പിന്നീടെ പറയാനാകൂ", വെതർമാൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ 2300 മില്ലിമീറ്റർ അധികം മഴ പെയ്തത് 1923-24 ലാണ്. 2019ൽ 2300 മില്ലിമീറ്റർ മഴ പെയ്തു. ഈ വർഷം 2300 അധികം മഴ പെയ്യാൻ സാധ്യത ഉണ്ടെങ്കിൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് വെതർമാൻ പറഞ്ഞു.

തെക്കുകിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി രണ്ടാമത്തെ ന്യൂനമർദ്ദം ഉണ്ടായിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദം ആയേക്കാം. പിന്നീടുള്ള 24 മണിക്കൂറിൽ ചുഴലിക്കാറ്റിനും സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം വടക്ക് ദിശയിൽ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ഇതേ സമയം ന്യൂനമർദ്ദം മൂലം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു