ന്യൂഡൽഹി : രാജ്യത്ത് മൊബൈൽ നമ്പറുകൾ മാറുന്നു. എല്ലാവർക്കും 11 അക്ക മൊബൈൽ നമ്പറുകൾ നിലവിൽ വന്നേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ടെലികോം മേഖലയിൽ ഏകീകൃത നമ്പർ കൊണ്ടുവരുന്നതിൽ ഭാഗമായാണ് ട്രായിയുടെ ഈ നീക്കം. ലാൻഡ് ലൈൻ, മൊബൈൽ സർവീസ് നമ്പറുകൾ അനുവദിക്കുന്നത് പുതിയ നിർദേശങ്ങൾ കണക്കിലെടുത്താവും. ഇത് രാജ്യത്ത് നിലവിലെ മൊബൈൽ നമ്പറുകൾ മാറുന്നതിന് കാരണമായേക്കും എന്ന് സൂചനയുണ്ട്.
ഫിക്‌സഡ് ലൈനുകളിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ 0 കൂടെ ചേർക്കണം എന്നും നിർദ്ദേശം ഉണ്ട്.
പുതിയ നമ്പറുകൾക്ക് തുടക്കത്തിൽ 9 എന്ന നമ്പർ കൂടി അധികം ചേർക്കേണ്ടി വന്നേക്കും. ഇതുവരെ STD കോളുകൾക്കാണ് 0 ചേർക്കേണ്ടിയിരുന്നതെങ്കിലും ഇനി മൊബൈൽ നമ്പറിനും ഇത് ബാധകമാവും. ലാൻഡ് ലൈൻ കണക്കഷനുകളിൽ ഉപയോഗത്തിലില്ലാത്ത നമ്പറുകൾ മൊബൈൽ ഓപ്പറേറ്റർമാർക്ക് നൽകിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്റർനെറ്റ് കണക്ടിവിറ്റിക്കായി ഉപയോഗിക്കുന്ന ഡോംഗിളുകൾക്ക് നൽകുന്ന നമ്പറുകളും മാറിയേക്കാം. നിലവിലെ 10 അക്ക നമ്പറുകൾക്ക് പകരം 13 അക്ക നമ്പർ ആണ് ഡോംഗിളുകൾക് നൽകുക.