Hot Posts

6/recent/ticker-posts

മതിലുകളിൽ മമ്മൂട്ടി മുതൽ വാസ്കോഡ ഗാമ വരെ


കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയാണ്  കേരളത്തിലെ മതിലുകളും. മതിലുകളിൽ കോവിഡ് പ്രതിരോധ സന്ദേശങ്ങൾ നിറഞ്ഞുനിൽക്കുന്ന കാർട്ടൂണുകൾ ആണ് കേരളത്തിലുടനീളമുള്ള കാർട്ടൂണിസ്റ്റുകൾ ഒരുക്കിയിരിക്കുന്നത്. വൈറസിനെതിരായ മുൻകരുതലുകൾ ഓർമിപ്പിക്കുന്ന കാർട്ടൂണുകൾ ആണ് ജില്ലാകേന്ദ്രങ്ങളിലെ മതിലുകളിൽ കാണാൻ സാധിക്കുന്നത്.



പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ചാരുകസേരയിൽ ഇരിക്കുന്ന ചിത്രത്തോടൊപ്പം 'വിശ്വവിഖ്യാതമായ മൂക്ക്' എന്നത് 'വിശ്വവിഖ്യാതമായ മാസ്‌ക്' ആയി മാറി. വാസ്കോഡ ഗാമ 'മാസ്‌കാടോ ഗമ' എന്നായി മാറുകയും ചെയ്തു. ബഷീറിനും വാസ്കോഡ ഗാമയ്ക്കും ഒപ്പം വടക്കൻ വീരഗാഥയിലെ ചന്തുവും കാർട്ടൂണിൽ താരമാവുന്നു. "സോപ്പിട്ട് കൈ കഴുകുന്നവൻ ചന്തു, മാസ്‌കിട്ട് അങ്കം കുറിക്കുന്നവൻ ചന്തു, അകലം പാലിച്ച് പൊരുതുന്നവൻ ചന്തു, തോല്പിക്കാനാവില്ല കോവിഡേ" എന്നതാണ് കോവിഡ് കാലത്തെ ചന്തുവിന്റെ ഡയലോഗ്. കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള ടീച്ചർ എഡ്യൂക്കേഷൻ കോളേജിന്റെ ചുറ്റുമതിലിലാണ് വാളിനും പരിചയ്ക്കും പകരം മാസ്കും സാനിറ്റൈസറും ആയി നിൽക്കുന്ന ചന്തുവിനെ കാണാൻ സാധിക്കുക.



ബ്രേക്ക് ദി ചെയിൻ ക്യാംപയിനിന്റെ രണ്ടാം ഘട്ടം തുടരണം ഈ കരുതൽ പദ്ധതിയുടെ ഭാഗമായി കേരള സാമൂഹ്യസുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും സംയുക്തമായാണ് കോവിഡ് പ്രതിരോധ കാർട്ടൂൺ മതിൽ തീർത്തത്. കേരളത്തിലെ പ്രശസ്തരായ കാർട്ടൂണിസ്റ്റുകൾ ആരോഗ്യ വകുപ്പിന്റെ എല്ലാവിധ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ടാണ് കാർട്ടൂണുകൾ ഒരുക്കിയത്. കോഴിക്കോട് അടക്കമുള്ള ഏഴ് ജില്ലകളിൽ അവർ ഈ കാർട്ടൂൺ വിസ്മയം തീർത്തു.



കാർട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണൻ, ഡാവിഞ്ചി സുരേഷ്, സുഭാഷ് കല്ലൂർ, രതീഷ് രവി, സജീവ് ശൂരനാട്, ഷാജി സീതത്തോട്, സനീഷ് ദിവാകരൻ, ബിനീഷ് ലാലി, നൗഷാദ് വെള്ളലശ്ശേരി എന്നിവരാണ് കോഴിക്കോട് കാർട്ടൂൺ മതിലുകളുടെ കലാകാരന്മാർ. A പ്രദീപ്കുമാർ MLA ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ K ഉണ്ണിക്കൃഷ്ണൻ, സാമൂഹ്യസുരക്ഷാമിഷൻ ഉത്തരമേഖല പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.



വയനാട് ജില്ലയിൽ കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയുടെ മതിലിലാണ് കാർട്ടൂൺ ഒരുക്കിയത്. "പ്രജകളുടെ യുദ്ധം കൊറോണ കാണാൻ പോകുന്നതേ ഉള്ളൂ" എന്ന ഡയലോഗിനൊപ്പം മാസ്കും സാനിറ്റൈസറുമായി യുദ്ധത്തിനിറങ്ങുന്ന പഴശ്ശിരാജയുടെ റോളിൽ മമ്മൂട്ടിയാണ് ഇവിടത്തെ കാർട്ടൂണിലെ താരം. "ഇപ്പ ശര്യാക്കിത്തരാ" എന്ന ഡയലോഗുമായി കുതിരവട്ടം പപ്പുവും കൂടെ ഉണ്ട്. ജില്ലയിലെ കാർട്ടൂൺ മതിൽ ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടർ ആദില അബ്ദുള്ള "എസ് എം എസ് പാലിച്ചാൽ കൊറോണയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ" എന്ന തലവാചകത്തോടെ കാർട്ടൂൺ വരച്ചു. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ K ഉണ്ണിക്കൃഷ്ണൻ, അനൂപ് രാധാകൃഷ്ണൻ, ഡാവിഞ്ചി സുരേഷ്, രതീഷ് രവി, സുഭാഷ് കല്ലൂർ, സജീവ് ശൂരനാട്, ഷാജി സീതത്തോട്, ഷാജി പാമ്പള, സനീഷ് ദിവാകരൻ എന്നിവരാണ് കാർട്ടൂൺ വരച്ചത്. സമൂഹ്യസുരക്ഷമിഷൻ ജില്ലാ കോഡിനേറ്റർ സിനോജ് P ജോർജ് നേതൃത്വം നൽകി.



Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
'അക്ഷരം' മ്യൂസിയം മുഖ്യമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ഒറ്റഭാഷയായി രാജ്യത്തെ ചുരുക്കാനുള്ള നീക്കങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പാകും കോട്ടയത്തെ അക്ഷരം മ്യൂസിയം: മുഖ്യമന്ത്രി