പാലാ: അഞ്ചര കോടിയിലേറെ രൂപ മുടക്കി നിർമ്മിച്ച ഒരു നടപ്പാലം പാലായിലുണ്ട്....
നിർമ്മിച്ചത് വളരെ വലിയ പാലമാണെങ്കിലും അപ്രോച്ച് റോഡില്ലാതെ പാലം നിലത്തുനിന്നും ഉയർന്ന് നിൽക്കുകയാണ്.. വാഹനങ്ങൾ കയറാൻ പോയിട്ട്,, പാലത്തിൽ നടന്നു കയറാൻ പോലും കഴിയാതെ വന്നപ്പോൾ പ്രദേശവാസികളായ നാട്ടുകാർ ഇരുവശത്തും ഗോവണിയും ഇലക്ട്രിക് പോസ്റ്റുമൊക്കെ ചാരിവച്ചാണ് കഴിഞ്ഞ ഏഴ് വർഷമായി പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഫലത്തിൽ വെറുമൊരു നടപ്പാലത്തിന്റെ ഉപയോഗം മാത്രം!.