Hot Posts

6/recent/ticker-posts

വിയര്‍പ്പ്‌നാറ്റം ഒരു വില്ലനാകുമ്പോള്‍...


നല്ലതായ് ഒരു വെയില്‍ തെളിഞ്ഞാലോ, ശരീരം നന്നായ് അനങ്ങുന്ന പണികള്‍ ചെയ്യുമ്പോഴും മഴക്കാലം ആണെങ്കിലും നന്നായ് വിയര്‍ക്കുന്ന ആളുകള്‍ ഉണ്ട്. വേനല്‍ക്കാലം ആണെങ്കില്‍ പ്രത്യേകിച്ച് പറയുകയും വേണ്ട. വിയര്‍പ്പിന്റെ ബുദ്ധിമുട്ട് ഒന്ന് വേറെ തന്നെയാണ്. ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. 

വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. 

പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും.


ധാരാളെ വെള്ളം കുടിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്ന് നമുക്ക് രക്ഷനേടാം. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ അത് ശരീരത്തിന്റെ താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ നിയന്ത്രിച്ച് കഴിക്കുക. 

വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു. ചില ഡിയോഡ്രന്റ്സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.


നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കൂ. ശരീരത്തില്‍ ഉണ്ടാകുന്ന വിയര്‍പ്പ് നാറ്റത്തിലെ വൃത്യാസം അറിയാം. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.

ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകുകയും വിയര്‍പ്പ് ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. അതുപോലെ തന്നെ മദ്യം, മയക്ക്മരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും. അതുമൂലം സ്വാഭാവികമായ് വിയര്‍ക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുന്നു.

ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.

വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം?

1. വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക.

2. മാംസാഹാരങ്ങള്‍ കുറയ്ക്കുക.

3. സോഡ, കാപ്പി, ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

4. വറുത്തതും, പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

5. കുളിക്കുന്നതിന് മുന്‍പ് കക്ഷത്തില്‍ ഒലിവ് ഓയില്‍ തേച്ച്പിടിപ്പിക്കുക. ഇതിന് ശേഷം കുളിക്കുക. വിയര്‍പ്പ് നാറ്റം കുറയുന്നതായിരിക്കും.

6. കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടുക. അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ഒരാഴ്ച ശീലിച്ചു നോക്കൂ. വിയര്‍പ്പു മണം മാറി തുളസിയുടെ മണം എപ്പോഴും ശരീരത്തിലുണ്ടാവുകയും ചെയ്യും.

7. വിയര്‍പ്പ് നാറ്റത്തിന് ഒരു കഷ്ണം ഉരുളക്കിഴങ്ങ് മുറിച്ച് കക്ഷത്തില്‍ ഉരച്ചാല്‍ മതി. ദിവസവും ഇങ്ങനെ ചെയ്താല്‍ വിയര്‍പ്പുനാറ്റത്തില്‍ നിന്ന് രക്ഷനേടാം. ഉരുളക്കിഴങ്ങ് കൊണ്ട് ചര്‍മ്മത്തിന്റെ കറുപ്പ് ഇല്ലാതാക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.ഏത് വിധത്തിലും ഇത് ചര്‍മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്.

8. വിനാഗിരി കൊണ്ട് ശരീര ദുര്‍ഗന്ധത്തെ നമുക്ക് അകറ്റി നിര്‍ത്താം. ഇത് കക്ഷത്തിലെ ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതാക്കുന്നു. ശരീരത്തിന്റെ പി എച്ച് നില കൃത്യമാക്കുന്നതിനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്ത് കുളിച്ചാല്‍ മതി. അല്ലെങ്കില്‍ പഞ്ഞിയില്‍ അല്‍പം വിനാഗിരി എടുത്ത് കക്ഷത്തില്‍ നല്ലതു പോലെ തുടച്ചെടുക്കാം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നത്തിനും പരിഹാരം നല്‍കുന്നു. നാരങ്ങ മുറിച്ച് ഇതുപോലെ തന്നെ ഉപയോഗിച്ചാലും വിയര്‍പ്പ്‌നാറ്റം കുറയും


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു