കോട്ടയം: കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശന്‍ എന്നിവരാണ് മരിച്ചത്. കോട്ടയം-എറണാകുളം റോഡില്‍ അരയന്‍ കാവിനു സമീപമാണ് അപകടമുണ്ടായത്.
മരിച്ച ഇരുവരും ടാറിങ് തൊഴിലാളികള്‍ ആണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.