Hot Posts

6/recent/ticker-posts

ഗ്ലോബൽ ഫിലിം ഫെസ്റ്റിവൽ സൗജന്യമായി ഓൺലൈനിൽ കാണാം


കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചുനിന്നപ്പോൾ ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവൽ, ട്രയ്ബേക്ക ഫിലിം ഫെസ്റ്റിവൽ തുടങ്ങീ നിരവധി ചലച്ചിത്രോത്സവങ്ങൾ മാറ്റിവെച്ചു. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഫിലിം ഫെസ്റ്റിവൽ എന്നിവ ഈ വർഷത്തെ രണ്ടാം പകുതിയിലേക്ക് മാറ്റിവെച്ചു. ലോകത്ത് കോവിഡ് വ്യാപനനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്രോത്സവങ്ങൾ എത്ര നാൾ വരെ നീട്ടിവെക്കണമെന്നോ ഇനി നടത്താൻ സാധിക്കുമോ എന്നോ അറിയില്ല.



എന്നാൽ ചലച്ചിത്ര പ്രേമികൾ നിരാശരാകേണ്ട. ഇനി ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ കാണാം. മേയ് 29(ഇന്ന്) മുതൽ ജൂൺ 7 വരെ നടക്കുന്ന 'വീ ആർ വൺ' അന്താരാഷ്ട്ര ഓൺലൈൻ ചലച്ചിത്രോത്സവത്തിലൂടെ. 21 ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്ത 100 സിനിമകൾ ഓൺലൈൻ ചലചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. ചർച്ചകളും വിർച്വൽ റിയാലിറ്റി ഉള്ളടക്കങ്ങളും സംഗീത പരിപാടികളും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുണ്ടാകും.



ട്രയ്ബേക്ക എന്റർ പ്രൈസും യൂട്യൂബും ചേർന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ജിയോ MAMI മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്ത 2 വീതം ഫീച്ചർ ഫിലിമുകളും ഷോർട്ട് ഫിലിമുകളുമാണ് ഇന്ത്യയിൽ നിന്നും ഓൺലൈൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അരുൺ കാർത്തിക് സംവിധാനം ചെയ്ത 'നാസിർ', പ്രതീക് വാത് സംവിധാനം ചെയ്ത 'ഈബ് അല്ലയ്‌ ഓ' എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഫീച്ചർ ചിത്രങ്ങൾ. അതുൽ മോംഗിയ സംവിധാനം ചെയ്ത ' എവേയ്ക്', ഷാൻ വ്യാസ് സംവിധാനം ചെയ്ത 'നട്ഖട്' എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള ഷോർട്ട് ഫിലിമുകൾ. ഈ ചിത്രങ്ങൾ  ഇന്ത്യയുടേയും ലോകത്തിന്റെയും വൈവിധ്യത്തിന്റെ അടിയന്തര പ്രാധാന്യമുള്ളതും പ്രസക്തവുമായ വശങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നാണ് ജിയോ MAMI മുംബൈ ഫിലിം ഫെസ്റ്റിവൽ ആർട്ടിസ്റ്റിക് ഡയറക്ടറായ സ്‌മൃതി കിരൺ പറയുന്നത്. ലോകസിനിമാ സമൂഹവുമായി ഐക്യപ്പെടാനുള്ള അതുല്യമായ അവസരവും പുതു സിനിമ രംഗത്ത് നിന്നുള്ള നമ്മുടെ ഏറ്റവും മികച്ച ശബ്ദങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വേദിയുമാണ് വീ ആർ വൺ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നതെന്നും അവർ പറഞ്ഞു.



ആനെസി ഇന്റർനാഷണൽ ആനിമേഷൻ ഫിലിം ഫെസ്റ്റിവൽ, ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, BFI ലണ്ടൻ ഫിലിം ഫെസ്റ്റിവൽ, കാൻ ഫിലിം ഫെസ്റ്റിവൽ, റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ജെറുസലേം ഫിലിം ഫെസ്റ്റിവൽ, ലൊകർണോ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സൺഡാൻസ് ഫിലിം ഫെസ്റ്റിവൽ, ടോക്കിയോഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വെനീസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ഫെസ്റ്റിവലുകളുമായും സഹകരിച്ചാണ് വീ ആർ വൺ ഓൺലൈൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.



ചലച്ചിത്രോത്സവത്തിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. സൗജന്യമായി കാണാം. എന്നാൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള തുക ഫെസ്റ്റിവലിന്റെ വെബ് പേജുകൾ വഴി സംഭാവന ചെയ്യാം.


കൂടുതൽ വിവരങ്ങൾക്ക് weareoneglobalfestival.com എന്ന ലിങ്ക് സന്ദർശിക്കുക.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു