റിയാലിറ്റി ഷോയിലൂടെയും മോഡലിങ്ങിലൂടെയും മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് റിമ കല്ലിങ്കല്‍. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്ത് താരം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. സംവിധായകന്‍ ആഷിക് അബുവുമായുള്ള വിവാഹശേഷം താരം സിനിമയില്‍ അത്ര സജീവമല്ല. പക്ഷേ വളരെ സെലക്ടീവായി മാത്രമേ അഭിനയിക്കാറുള്ളൂ.
ഏറ്റവുമൊടുവില്‍ അഭിനയിച്ചിരുന്നത് വൈറസ് എന്ന ചിത്രത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിദേശയാത്രകളും പങ്കുവയ്ക്കാറുണ്ട്. റീമയുടെ ഏറ്റവുമടുത്ത സുഹൃത്താണ് പാര്‍വതി തിരിുവോത്ത്. ഇരുവരും വിദേശയാത്രകള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുന്നത്.
നിരവധി സദാചാര കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. അല്‍പം മോഡേണ്‍ ആയ വേഷത്തിലായിരുന്നു റീമ ചിത്രത്തില്‍ ഉള്ളത്. കാട്ടുവാസി എന്നാണ് ഒരാള്‍ കമന്റിട്ടത്. ആദിവാസി എന്ന് വിളിച്ചതില്‍ സന്തോഷമുണ്ടെന്നാണ് താരം മറുപടി നല്‍കിയത്.പ്രളയ ദുരിത ഫണ്ട് തടിച്ച ട്രിപ്പ് പോയതാണോ എന്നായിരുന്നു ചിലര്‍ ചോദിച്ചത്. പോസ്റ്റ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്