Hot Posts

6/recent/ticker-posts

പ്രണയനിമിഷത്തില്‍ അര്‍ജുനും സൗഭാഗ്യയും !!! ചിത്രം ഏറ്റെടുത്ത് പ്രേക്ഷകര്‍



ഡബ്‌സ്മാഷിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സൗഭാഗ്യ വേങ്കിടേഷ്, സിനിമ നടി താരകല്യാണിന്റെ മകള്‍ കൂടിയാണ് സൗഭാഗ്യ. ഡബ്‌സ്മാഷിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. താരത്തിന്റെ ഭര്‍ത്താവ് അര്‍ജുനും കലാ രംഗത്ത് സജീവമാണ്. സൗഭാഗ്യ നല്ലൊരു നര്‍ത്തകി കൂടിയാണ്. താര കല്യാണുമൊത്ത് താരം നൃത്ത വേദികളിലും നിറ സാന്നിധ്യമാണ്.

അമ്മയും അര്‍ജുനും സൗഭാഗ്യയും ടിക്ടോക്കിലും സജീവമാണ്. സൗഭാഗ്യയുടേയും അര്‍ജുന്റെയും വിവാഹവിശേഷങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു.  മകളെ കൈപിടിച്ച് അര്‍ജുന് കൊടുത്തതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നുംതനിക്കേറെ പ്രിയപ്പെട്ടവനാണ് മകളെ വിവാഹം ചെയ്തതെന്നും അക്കാര്യത്തില്‍ സംതൃപ്തയാണെന്നും താര കല്യാണ്‍ തുറന്നു പറഞ്ഞിരുന്നു. ഇരുവരം അടുത്തടുത്താണ് താമസവും.

സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴിതാ താരങ്ങള്‍ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.  ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അര്‍ജുന്‍ തന്നെ ചുംബിക്കുന്നതിന്റെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളുമാണ് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണ് എന്നും പുകവലിക്കാന്‍ സമ്മതിക്കരുതെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നുമുള്ള കമന്റുകളും പോസ്റ്റില്‍ നിറയുന്നുണ്ട്.

Reactions

MORE STORIES

വാ​ഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു
വെള്ളികുളം സൺഡേ സ്കൂളിലെ വിശ്വാസോത്സവം സമാപിച്ചു
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം; പ്രസാദ് കുരുവിള
ഡോക്ടർ ഷാജു സെബാസ്റ്റ്യന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് സൂചന
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി
രാമപുരം കോളേജിൽ  സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്
Crime | കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവം; പ്രതി നൗഫലിന് ജീവപര്യന്തം
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു