Hot Posts

6/recent/ticker-posts

ബെവ്‌ ക്യു ആപ്പിൽ ടോക്കൻ കിട്ടാൻ ഭാഗ്യം വേണം




കൊച്ചി : OTP SMS അയക്കുന്നതിലെ പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തിയിട്ടും അതൊന്നും ഫലം ചെയ്യുന്നില്ലായെന്ന് ഫെയർകോഡ് ടെക്നോളജിസ് അധികൃതർ. ഒരേ സമയം ഒരുപാട് ആളുകൾ ആപ്പ് ഉപയോഗിച്ച് ടോക്കൻ എടുക്കുമ്പോൾ OTP SMS അയക്കുന്നതിൽ വരുന്ന  പാകപ്പിഴകൾ ആണ് ബെവ് ക്യു ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത്. ആദ്യദിവസം OTP പ്രശ്നം വന്നപ്പോൾ SMS അയക്കുന്നതിനായുള്ള ബൾക്ക് SMS സേവനദാതാക്കളുടെ എണ്ണം ഒന്നിൽ നിന്നും മൂന്നായി വർധിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോഴും ആപ്പിലെ ട്രാഫിക് നിയന്ത്രണങ്ങൾക്ക് അപ്പുറമാണ്.

ആപ്പിൽ OTP ജനറേറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ഈ OTP സേവനദാതാക്കൾക്ക് ഉപഭോക്താവിന്റെ മൊബൈൽ ഫോണിൽ SMS ആയി കൃത്യസമയത്ത് എത്തിക്കാൻ സാധിക്കുന്നില്ല. സേവനദാതാവിന്റെ ക്യുവിൽ കിടന്നതിന് അഞ്ചു മിനിറ്റിന് ശേഷമാണ് ഉപഭോക്താവിന് OTP ലഭിക്കുന്നത്. പ്രശനപരിഹാരമെന്ന നിലയിൽ സേവനദാതാക്കളുടെ എണ്ണം, ടോക്കൻ എടുക്കാനുള്ള സമയം എന്നിവ വർധിപ്പിച്ചു. രാവിലെ 6 മുതൽ രാത്രി 9 വരെ ടോക്കൻ നൽകാൻ ആണ് ബെവ്‌കോ ഫെയർകോഡ് ടെക്നോളജിസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. എങ്കിലും ഈ സമയത്ത് ടോക്കൻ ലഭിക്കാത്തവർക്ക് ടോക്കൻ നൽകാൻ അധികസമയവും ബെവ്‌കോ അനുവദിച്ചു. രാവിലെ തിരക്ക് കുറഞ്ഞ സമയത്ത് ആപ്പ് ഉപയോഗിക്കുന്നവർക്ക് വളരെ വേഗത്തിൽ ടോക്കൻ ലഭിക്കുന്നുണ്ട്. ഇതൊരു പരിഹാരമായി കാണാൻ സാധിക്കില്ലെന്നും തുടക്കത്തിലെ ആവേശത്തിന് ശമനം വന്നാൽ ആപ്പിന് നല്ല രീതിയിൽ പ്രവർത്തിക്കാൻ ആവുമെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂറും ടോക്കൻ ജനറേറ്റ് ചെയ്യാനുള്ള അനുവാദം ഇല്ല.

4.64 ലക്ഷം ടോക്കൻ ആണ് ഒരു ദിവസം ആപ്പ് വഴി വിതരണം ചെയ്യേണ്ടത്. ടോക്കൻ ആർക്കും കിട്ടിയില്ലല്ലോ എന്ന പരാതി ഉയർന്നപ്പോൾ ഇന്നലെ 2.25 ലക്ഷം ആളുകൾക്കും ഇന്ന് മൂന്ന് ലക്ഷം ആളുകൾക്കും ടോക്കൻ വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. അതേ സമയം കുറഞ്ഞ ചിലവിൽ ബൾക്ക് SMS അയക്കുന്ന കമ്പനികളെ ആകും ഫെയർകോഡ് ടെക്നോളജിസ് ആശ്രയിക്കുന്നതെന്ന് സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു.

ഏകദേശം പത്തുലക്ഷത്തിലധികം ആളുകൾ ആപ്പ് ഡൗണ്ലോഡ് ചെയ്തിട്ടുണ്ട്. ഇത്രയും പേർക്ക് OTP അയക്കാൻ സേവനദാതാവിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അധികൃതർ പറഞ്ഞു. എന്നാലും ഒന്നാം ദിവസം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തിയ ശ്രമമാണ് രണ്ടാം ദിവസം ടോക്കനുകളുടെ എണ്ണം വർധിപ്പിച്ചത്.

എത്ര പേർ OTP ജനറേറ്റ് ചെയ്യാൻ ശ്രമിച്ചുവെന്നും എത്ര OTP ജനറേറ്റ് ചെയ്തുവെന്നും എത്ര പേർക്ക് OTP ലഭിച്ചുവെന്നും വിശകലനം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ധാരാളം പേർ ഒരേ സമയം ടോക്കൻ ജനറേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ  ക്രമമില്ലാതെയാണ് ടോക്കൻ നൽകുന്നത്. അതിനാൽ ചിലർക്ക് ടോക്കൻ ലഭിക്കും.ചിലർക്ക് ലഭിക്കില്ല.

അതേസമയം ആപ്പും ടോക്കനും വേണ്ട എന്ന ആവശ്യവുമായി ചില ബാറുകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അവർക്ക് കുറച്ച് ടോക്കൻ ലഭിച്ചിട്ടുള്ളൂ എന്നും വിചാരിച്ച പോലെ കച്ചവടം നടക്കുന്നില്ല എന്നുമാണ് പറയുന്നത്. ഫെയർകോഡിനെ ടോക്കൻ നൽകുന്നതിൽ നിന്നും ഇത് വരെയും ഒഴിവാക്കിയിട്ടില്ല. എക്‌സ്സൈസ് വകുപ്പിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

രണ്ട് മാസത്തെ അടച്ചിടലിന് ശേഷം മദ്യവിൽപ്പന ആരംഭിച്ചപ്പോൾ തിരക്കുകൾ മുന്നിൽ കണ്ട് പ്രവർത്തിക്കാൻ ഫെയർകോഡ് കമ്പനിക്ക് സാധിച്ചില്ല എന്ന് ബെവ്‌കോ, എക്‌സ്സൈസ് അധികൃതർ ആരോപിച്ചു. ഇന്നും ഇന്നലെയും പലയിടങ്ങളിലും മദ്യവിതരണം അവതാളത്തിൽ ആയതായും റിപോർട്ടുകളുണ്ട്.


Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ