Hot Posts

6/recent/ticker-posts

സ്കൂൾ പഠനം വീട്ടിലാവുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ


തിരുവനന്തപുരം : കൊറോണ വൈറസ് ഭീതിയിൽ സ്കൂൾ പഠനം ഓൺലൈൻ വഴിയാക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അധ്യാപകർ ടെലിവിഷൻ സ്ക്രീനിലൂടെ വിദ്യാർത്ഥികൾക്കരികിലേക്ക് എത്തുന്നു. വേറിട്ട പഠനരീതി തുടങ്ങുമ്പോള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്ലാസ്സ് റൂമായി പകരം പഠിക്കാൻ ഇരിക്കുന്ന മുറിയെ കരുതണം. അധ്യാപകര്‍ നേരിട്ട് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ എത്താതിനാല്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കണം. പഠിക്കുവാൻ വേണ്ട ടൈംടേബിൾ സ്വയം ഉണ്ടാക്കുക. വിക്ടേഴ്‌സ് ടിവി ചാനല്‍ വഴിയും ഇന്റര്‍നെറ്റിലൂടെ തത്സമയവും തുടര്‍ന്ന് റെക്കോര്‍ഡഡ് സെക്ഷനുകളായും പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നിലെത്തും. ടിവി (കേബിള്‍/ഡിടിഎച്ച് കണക്ഷന്‍) അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടര്‍ ലാപ്‌ടോപ്, ടാബ്‌ലെറ്റ്, സ്മാര്‍ട്‌ഫോണ്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നു വേണം.

വിദ്യാർഥികളുടെ കാര്യത്തിൽ അധ്യാപകരെക്കാൾ ശ്രദ്ധ ഇനിമുതൽ മാതാപിതാക്കൾക്കാണ് വേണ്ടത്. കുട്ടികള്‍ക്ക് പഠിക്കാനും അധ്യാപകര്‍ക്ക് പഠിപ്പിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയെന്ന ഉത്തരവാദിത്തം കൂടി മാതാപിതാക്കള്‍ക്കുണ്ട്. മക്കളുടെ പഠനരീതികള്‍ മാതാപിതാക്കള്‍ക്ക് നേരിട്ടറിയാനുള്ള അവസരം കൂടിയാണത്.

വിദ്യാർഥികൾ തങ്ങൾക്ക് ക്ലാസ് അറ്റൻഡ് ചെയ്യുവാനുള്ള എല്ലാവിധ സൗകര്യങ്ങളും ഉറപ്പ് വരുത്തണം. ഇന്റർനെറ്റ് കണക്ടിവിറ്റിയും ഒപ്പം തന്നെ ഉപയോഗിക്കേണ്ട എല്ലാ ബ്രൗസറുകളും അപ്ഡേറ്റഡ് ആണോ എന്നും ചെക്ക് ചെയ്യുക. ക്ലാസുകളില്‍ പങ്കെടുക്കാന്‍ വീടിനുള്ളില്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക. ഒപ്പം തന്നെ ശ്രദ്ധയോടെ നോട്ടുകൾ എഴുതി എടുക്കുക.

ആദ്യഘട്ടത്തില്‍ വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ കാണാനുള്ള രീതിയിലാണ് പഠനം തുടങ്ങുന്നതെങ്കിലും വൈകാതെ അധ്യാപകര്‍ ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കേണ്ടി വന്നേക്കാം. ആ സാഹചര്യം കൂടി മുന്‍കൂട്ടി കണ്ട് തയ്യാറെടുക്കണം. അധ്യാപകരില്‍ പലര്‍ക്കും ഇത് പുതിയൊരു അനുഭവം ആയിരിക്കുന്നതിനാല്‍ ക്ലാസ് മുറിയില്‍ കുട്ടികളെ നേരില്‍ക്കണ്ടു പഠിപ്പിക്കുന്നതില്‍നിന്നു ഭിന്നമായ അധ്യായനരീതിയായിരിക്കും ഇത്. ഇതിനായി കാര്യമായ ഗൃഹപാഠം അധ്യാപകരും ചെയ്യേണ്ടതുണ്ട്.

പുത്തനുടുപ്പും പുത്തൻ കുടയും ചാറ്റൽ മഴയും കൂടാതെ സ്കൂളിൽ ആദ്യമായി എത്തുന്ന കുരുന്നുകളുടെ കരച്ചിലും ഇല്ലാതെ ആദ്യത്തെ അധ്യയനവർഷം. ആശംസകൾ.

Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു